Wednesday November 21st, 2018 - 4:14:pm
topbanner

മാധ്യമങ്ങള്‍ നല്ല വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കണം; പുതുവര്‍ഷ ആശംസയുമായി മാര്‍പാപ്പ

NewsDesk
മാധ്യമങ്ങള്‍ നല്ല വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കണം; പുതുവര്‍ഷ ആശംസയുമായി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പുതുവത്സര ദിനം ലോക സമാധാന ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.
പുതുവര്‍ഷത്തില്‍ മാധ്യമങ്ങള്‍ നല്ല വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് മാര്‍പാപ്പ പറഞ്ഞു. അക്രമങ്ങള്‍ക്കും അസഹിഷ്ണുതക്കുമുള്ള പ്രാധാന്യം കുറച്ച് എക്യദാര്‍ഢ്യവും സ്‌നേഹവും സന്‍മനസും ഉള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് മാര്‍പാപ്പയുടെ ആഹ്വാനം.
അക്രമത്തിന്റെ നിരവധി ദിനങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. നിരവധി പേര്‍ കൊല്ലപ്പെട്ടു. നിരപരാധികളായ ചിലര്‍ ഇതിനെ തരണം ചെയ്തിട്ടുമുണ്ട്. പിശാചിന്റെ നിഷ്ഠൂര വാഴ്ചയില്‍ നിന്നുള്ള ഇരുട്ടിനെ നീക്കാന്‍ സ്‌നേഹത്തിന് സാധിക്കുമെന്നും മാര്‍പാപ്പ ഓര്‍മപ്പെടുത്തി.

English summary
Media should give more space to good news, pope says after grim year
topbanner

More News from this section

Subscribe by Email