Sunday June 16th, 2019 - 8:28:am
topbanner
topbanner

പോലീസുകാരനും അഭിഭാഷകയും അര്‍ദ്ധനഗ്‌നരായ നിലയില്‍ സ്‌റ്റേഷനില്‍; പോലീസുകാരന്റെ തൊപ്പി തെറിച്ചു

suji
 പോലീസുകാരനും അഭിഭാഷകയും അര്‍ദ്ധനഗ്‌നരായ നിലയില്‍ സ്‌റ്റേഷനില്‍; പോലീസുകാരന്റെ തൊപ്പി തെറിച്ചു

സ്‌റ്റേഷനിലെ ഇന്റര്‍വ്യൂ റൂം മണിയറയാക്കിയ വിവാഹിതനായ പോലീസുകാരന്‍ രാജിവെച്ചു. വനിതാ സോളിസിറ്റര്‍ക്കൊപ്പം സ്റ്റേഷനില്‍ വെച്ച് ലൈംഗികമായ ഇടപെടല്‍ നടത്തി പിടിക്കപ്പെട്ടതോടെയാണ് രാജി. നാണക്കേടിലായ ഓഫീസറും, അഭിഭാഷകയും ഇന്റര്‍വ്യൂ റൂമില്‍ അര്‍ദ്ധനഗ്‌നരായ നിലയില്‍ മോശമായ അവസ്ഥയില്‍ കാണപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രസ്തുത പോലീസുകാരന്‍ ഉള്‍പ്പെട്ട കേസിലെ അഭിഭാഷകയാണ് സ്വാന്‍സിയിലെ കോക്കെറ്റിലുള്ള സ്‌റ്റേഷനില്‍ എത്തിയത്. എന്തായാലും കേസിന്റെ വിവരങ്ങള്‍ തേടുന്നതിനിടെ കാര്യങ്ങള്‍ കൈവിട്ട് പോയതോടെ സംഭവം പൊടിപൂരമായി.

ജോണ്‍ സ്ട്രീറ്റ് സ്‌റ്റേഷനിലെ ഉപയോഗിക്കാതെ കിടക്കുന്ന ഇന്റര്‍വ്യൂ റൂമിലായിരുന്നു പോലീസുകാരന്റെയും, സോളിസിറ്ററുടെയും ചര്‍ച്ചാവേദി. എന്നാല്‍ ഇന്റര്‍വ്യൂ റൂമില്‍ ഇരുവരെയും വസ്ത്രങ്ങള്‍ മാറ്റിയ നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് വക്താവ് പറയുന്നു. പോലീസ് സ്‌റ്റേഷന്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയത് പോലീസ് സേനയെ അപ്പാടെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം ഏറെ നാണക്കേടായെന്നും, പ്രത്യാഘാതങ്ങള്‍ ഉറപ്പായും നേരിടേണ്ടി വരുമെന്നുമാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്. സൗത്ത് വെയില്‍സ് പോലീസ് സംഭവത്തില്‍ അച്ചടക്കനടപടി ആരംഭിച്ചിട്ടുണ്ട്. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വെസ്‌റ്റേണ്‍ ബേസിക് കമ്മാന്‍ഡ് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസര്‍ക്ക് നോട്ടീസ് കൈമാറിയതായി സൗത്ത് വെയില്‍സ് പോലീസ് വ്യക്തമാക്കി. സ്വാന്‍സി, നീത്ത് പോര്‍ട്ട് ടാല്‍ബോട്ട് എന്നിവിടങ്ങള്‍ ഈ സേനയുടെ അധീനതയിലാണ്. സൗത്ത് വെയില്‍സ് പോലീസ് പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് വക്താവ് വിശദീകരിച്ചു. ആരോപണം നേരിടുന്ന ഓഫീസര്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും അച്ചടക്ക നടപടി നേരിടുന്നതിനാല്‍ വിചാരണ നേരിടേണ്ടി വരും. ഇത് പിന്നീട് നടക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

പോലീസ് സ്‌റ്റേഷനിലെ അതിരുവിട്ട പ്രണയരംഗങ്ങള്‍ ഇതിനുള്ളില്‍ നിന്നും ഏതെങ്കിലും വ്യക്തി തന്നെയാകാം മറ്റുള്ളവരെ അറിയിച്ചതെന്നാണ് കരുതുന്നത്. എന്തായാലും സോളിസിറ്ററുടെ വിവരശേഖരണം പോലീസുകാരന്റെ പണിതെറിക്കുന്നതില്‍ കലാശിച്ചിരിക്കുകയാണ്.

 

English summary
married policeman has resigned after an alleged sex romp with solicitior
topbanner

More News from this section

Subscribe by Email