Thursday April 26th, 2018 - 6:34:pm
topbanner

പാരീസ് വിമാനത്താവളത്തില്‍ വെടിവെയ്പ്പ്: വെടിവെയ്പ്പില്‍ ഒരാളെ സൈന്യം വധിച്ചു

Jikku Joseph
പാരീസ് വിമാനത്താവളത്തില്‍ വെടിവെയ്പ്പ്: വെടിവെയ്പ്പില്‍ ഒരാളെ സൈന്യം വധിച്ചു

പാരീസ്: ഫ്രാന്‍സിലെ പാരീസ്-ഒര്‍ലി വിമാനത്താവളത്തില്‍ വെടിവെയ്പ്പ്. പാരിസിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് ഒര്‍ലിയ. സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചയാളെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു.

മരിച്ചയാള്‍ ആരെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. വിമാനത്താവളത്തിനകത്ത് കൂടുതല്‍ അക്രമികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്.

ഫ്രാന്‍സില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമങ്ങളെ തുടര്‍ന്ന് പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇറങ്ങിയ വിമനങ്ങളിലെ യാത്രക്കാരെ പുറത്തിറക്കിയിട്ടില്ല.

English summary
man shot dead at paris orly airport

More News from this section

Subscribe by Email