Sunday September 23rd, 2018 - 6:16:am
topbanner

പാഠം പഠിപ്പിക്കാന്‍ 3 വയസ്സുകാരനെ പുകവലിപ്പിച്ച സൗദി പൗരന്‍ പിടിയില്‍

suji
 പാഠം പഠിപ്പിക്കാന്‍ 3 വയസ്സുകാരനെ പുകവലിപ്പിച്ച സൗദി പൗരന്‍ പിടിയില്‍

ചെറിയ കുട്ടിയെ പുകവലിക്കാന്‍ പ്രേരിപ്പിക്കുന്ന അറബിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൗദി പൗരനാണ് അറസ്റ്റിലായത്. കത്തിച്ചുപിടിച്ച സിഗററ്റ് മൂന്ന് വയസ്സുകാരനെ കൊണ്ട് വലിപ്പിച്ചത് ഒരു പാഠം പഠിപ്പിക്കാനായിരുന്നെന്നാണ് മൊഴി.

10 സെക്കന്‍ഡ് ക്ലിപ്പാണ് പ്രചരിച്ചത്. പ്രതിയുടെ മടിയിലിരുത്തിയാണ് കുട്ടിക്ക് ഇയാള്‍ പുകവലിപ്പിച്ചത്. പുക അകത്ത് ചെന്ന് കുട്ടി ചുമക്കുമ്പോള്‍ ചുറ്റുമുള്ള ആളുകളും ചിരിക്കുന്നതാണ് വീഡിയോ. വീഡിയോ പ്രചരിച്ചതോടെ പ്രതിയെ പിടികൂടാന്‍ സൗദി അറേബ്യ അറ്റോണി ജനറല്‍ സൗദ് അല്‍-മൊജേബ് ഉത്തരവിട്ടു. 20കളില്‍ പ്രായമുള്ള പൗരനാണ് പിടിയിലായത്.

ഇയാളുടെ ബന്ധുവിന്റെ കുട്ടിയെയാണ് തമാശയ്ക്കായി പുകവലിപ്പിച്ചത്. എന്നാല്‍ ബന്ധുവിന്റെ ഉദ്ദേശം നല്ലതായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. സിഗററ്റ് കുറ്റികള്‍ വായില്‍ വെയ്ക്കുന്നത് മകന്റെ ശീലമായിരുന്നു. ഇതില്‍ ഒരു പാഠം പഠിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നുവെന്നാണ് പിതാവ് അവകാശപ്പെടുന്നത്. എന്തായാലും ഗുരുതരമായ കുറ്റങ്ങള്‍ ചാര്‍ജ്ജ് ചെയ്യപ്പെടുന്നതിനാല്‍ വന്‍തുക പിഴയും, ജയിലില്‍ പോകാനും സാധ്യതയുണ്ട്.

 

 

 

English summary
man puts lit cigarette in mouth of toddler 3 to teach him a lesson
topbanner

More News from this section

Subscribe by Email