Saturday September 22nd, 2018 - 6:40:pm
topbanner

പ്രണയിച്ച പെണ്ണിനെ കെട്ടാന്‍ ആഗ്രഹിച്ച യുവാവിന്റെ കണ്ണ് സ്പൂണ്‍ കൊണ്ട് ചൂഴ്‌ന്നെടുത്ത് പിതാവും സുഹൃത്തും

suji
പ്രണയിച്ച പെണ്ണിനെ കെട്ടാന്‍ ആഗ്രഹിച്ച യുവാവിന്റെ കണ്ണ് സ്പൂണ്‍ കൊണ്ട് ചൂഴ്‌ന്നെടുത്ത് പിതാവും സുഹൃത്തും

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച യുവാവിന്റെ കണ്ണ് സ്പൂണ്‍ കൊണ്ട് ചൂഴ്‌ന്നെടുക്കുകയാണുണ്ടായത്. ഇയാളുടെ പിതാവും, സുഹൃത്തുക്കളുമാണ് ഈ ക്രൂരത നടപ്പാക്കിയത്. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ നാസിറാബാദ് ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബത്തിന് മുന്നില്‍ വിവാഹത്തിന് അനുമതിയുമായി ചെല്ലാന്‍ ആവശ്യപ്പെട്ടതാണ് 22കാരനായ അബ്ദുള്‍ ബാഖിക് നേരെ അക്രമത്തിന് ഇടയാക്കിയത്.

എന്നാല്‍ ഈ അപേക്ഷ 70കാരനായ പിതാവ് ദോസ്ത് മുഹമ്മദിനെയും, നാല് സഹോദരങ്ങളെയും രോഷാകുലരാക്കി. ഒരു മുറിയില്‍ അനുജനെ പിടിച്ചിരുത്തി ബലം പ്രയോഗിച്ച് കണ്ണ് ചൂഴ്‌ന്നെടുക്കുകയായിരുന്നു. അമ്മയെ മറ്റൊരു മുറിയില്‍ അടച്ചിട്ട ശേഷമായിരുന്നു സ്പൂണും, കത്തിയും ഉപയോഗിച്ചുള്ള ശിക്ഷ.

ഒരു കണ്ണ് പിതാവ് ചൂഴ്‌ന്നെടുത്ത് പുറത്തിട്ടത് താന്‍ കണ്ടതായി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവ് പറഞ്ഞു. പിതാവിനെയും രണ്ട് സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Read more topics: love, spoon, eyes, spoon
English summary
man has eyes gouged out with spoon by family in love issue
topbanner

More News from this section

Subscribe by Email