Saturday February 23rd, 2019 - 2:48:pm
topbanner

സൗദിയില്‍ സഹപ്രവര്‍ത്തകയുമായി ഭക്ഷണം പങ്കിടുന്നതിന്റെ ദൃശ്യം പങ്കുവച്ചു; യുവാവ് അറസ്റ്റിലായി

suji
സൗദിയില്‍ സഹപ്രവര്‍ത്തകയുമായി ഭക്ഷണം പങ്കിടുന്നതിന്റെ ദൃശ്യം പങ്കുവച്ചു; യുവാവ് അറസ്റ്റിലായി

സൗദിയില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച യുവാവ് അറസ്റ്റില്‍. മുഖം അടക്കം മൂടിയ ഹിജാബ് ധരിച്ച യുവതിയുമായി പ്രഭാത ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യമാണ് ഈജിപ്ഷ്യന്‍ യുവാവ് ട്വീറ്റ് ചെയ്തത്.

സൗദി നിയമ പ്രകാരം ഭക്ഷണ ശാലകളിലും ജോലി സ്ഥലങ്ങളിലും സ്ത്രീക്കും പുരുഷനും രണ്ടിടങ്ങളിലാണ് ഇരിപ്പിടം. എന്നാലിതു തെറ്റിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സൗദി തൊഴില്‍ മന്ത്രാലയമാണ് അറസ്റ്റ് ചെയ്തത്.

ഈജിപ്ഷ്യന്‍ സൗദിക്കൊപ്പം ഇരുന്നു പ്രഭാത ഭക്ഷണം കഴിക്കുന്നുവെന്ന ഹാഷ്ടാഗിനൊപ്പമാണ് ചിത്രം പങ്കുവച്ചത്. ഇതിന് പിന്നാലെ 113000 വട്ടം ഇതേ ഹാഷ്ടാഗ് ഉപയോഗിക്കപ്പെട്ടു. 30 സെക്കന്റ് മാത്രം നീളുന്ന ഇതില്‍ ഇരുവരും തമാശ പറയുന്നതും ചിരിക്കുന്നതും കാണാം. സംഭവത്തില്‍ ഹോട്ടലുടമയേയും വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുവരുത്തിയിട്ടുണ്ട് .

 

Viral News

English summary
man arrested who had break fast with saudi women
topbanner

More News from this section

Subscribe by Email