topbanner
Saturday July 29th, 2017 - 5:18:pm
topbanner

ഇരുപതുകാരന്‍ കുഞ്ഞിന് ജന്മം നൽകി ഒരേ സമയം അച്ഛനും അമ്മയുമാകാനൊരുങ്ങുന്നു

NewsDesk
ഇരുപതുകാരന്‍ കുഞ്ഞിന് ജന്മം നൽകി ഒരേ സമയം അച്ഛനും അമ്മയുമാകാനൊരുങ്ങുന്നു

കുഞ്ഞിന് ജന്മം നൽകി ഇരുപതുകാരന്‍ ഒരേ സമയം അച്ഛനും അമ്മയുമാകാനൊരുങ്ങുന്നു.ഹെയ്ഡന്‍ ക്രോസ് എന്ന ബ്രിട്ടീഷ്‌യുവാവാണ് തന്റെ കുഞ്ഞിനെ ഗര്‍ഭംധരിച്ച് പ്രവസിക്കാന്‍ തയ്യാറെടുക്കുന്നത്. നാല് മാസം ഗര്‍ഭിണിയായ ഈ യുവാവ് പെണ്‍കുട്ടിയായാണ് ജനിച്ചത്. എന്നാല്‍ തന്റെ പതിനേഴാമത്തെ വയസില്‍ പ്രത്യേക ശസ്്ത്രക്രിയകള്‍ നടത്തി ആണ്‍കുട്ടിയായി മാറുകയായിരുന്നു.

എന്നാല്‍ പൂര്‍ണ്ണമായ രീതിയില്‍ ആണ്‍കുട്ടിയായി മാറുന്നതിന് മുമ്പ് ഒരു കുഞ്ഞിന് ജന്മം കൊടുക്കണമെന്ന് ഹെയ്ഡന്‍ ആഗ്രഹിച്ചിരുന്നു. അതിന്‍പ്രകാരമാണ് ഇപ്പോള്‍ ഇയാള്‍ ഗര്‍ഭിണിയായി മാറിയിരിക്കുന്നത്. ആണ്‍കുട്ടിയായി മാറുന്നതിന് മുമ്പ് തന്നെ തന്റെ ശരീരത്തില്‍ നിന്ന് അണ്ഡം ശേഖരിച്ച് വയ്ക്കാന്‍ ഹെയ്ഡന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

man, 20, will be the first to give BIRTH പിന്നീട് ഫേസ്ബുക്കില്‍ പരസ്യം നല്‍കിയാണ് ബീജദാതാവിനെ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ നടപടികള്‍ പൂര്‍ത്തിയായി ഹെയ്ഡന്‍ പൂര്‍ണമായി ആണായി മാറുന്നതോടെ തന്റെ കുഞ്ഞിന്റെ അച്ഛനും പ്രവസത്തോടെ കുഞ്ഞിന്റെ അമ്മയും ആയി മാറാനുള്ള അപൂര്‍വ അവസരവും ഹെയ്ഡന് ലഭിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അസ്ദയിലെ മുന്‍ ജീവനക്കാരനാണ് ഹെയ്ഡന്‍.

തോമസ് ബീറ്റി എന്നൊരാള്‍ ഇതിന് മുമ്പ് ഇത്തരത്തില്‍ ആണായി മാറിയിരുന്നു. ആണായി മാറിയ  ബീറ്റി തന്റെ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ലോകത്ത് ഗര്‍ഭം ധരിച്ച ആദ്യ പുരുഷനെന്ന റെക്കോര്‍ഡും തോമസ് ബീറ്റിയുടെ പേരിലാണ്.

Read more topics: man, BIRTH, tips,
English summary
man, 20, will be the first to give BIRTH thanks to sperm donor he found on Facebook
topbanner topbanner

More News from this section

Subscribe by Email