Friday August 17th, 2018 - 3:25:pm
topbanner

ഇണചേര്‍ന്ന പെരുമ്പാമ്പുകളെ തല്ലിക്കൊന്ന് ഫ്രൈയാക്കി ഗ്രാമവാസികള്‍

suji
ഇണചേര്‍ന്ന പെരുമ്പാമ്പുകളെ തല്ലിക്കൊന്ന് ഫ്രൈയാക്കി ഗ്രാമവാസികള്‍

കാട്ടില്‍ ഒടിഞ്ഞുവീണ മരത്തിന് ഇടയില്‍ ഇണചേരുകയായിരുന്ന 20 അടി നീളമുള്ള പെണ്‍ പെരുമ്പാമ്പിനെയും, ഇത്തിരി കുഞ്ഞന്‍ ആണ്‍ പാമ്പിനെയും തല്ലിക്കൊന്ന് ഫ്രൈ ചെയ്ത് ഗ്രാമവാസികള്‍. മലേഷ്യന്‍ ദ്വീപായ ബോര്‍ണിയോയിലാണ് പ്രദേശവാസികള്‍ വേട്ടയ്ക്കിറങ്ങിയപ്പോള്‍ പെരുമ്പാമ്പുകള്‍ കണ്ണില്‍പെട്ടത്. ഇതോടെയാണ് പെരുമ്പാമ്പിനെ തല്ലിക്കൊന്ന് ഫ്രൈ ചെയ്ത് അകത്താക്കിയത്.

മരത്തടി മുറിച്ച് നോക്കുമ്പോഴാണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്. സരാവാക് പ്രദേശത്ത് പാമ്പ് ഇറച്ചി ഒരു വിശിഷ്ട വിഭവമായാണ് കാണുന്നത്. 20 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടതോടെ ഗ്രാമവാസികള്‍ ഹാപ്പി. നിരവധി ആളുകള്‍ ചേര്‍ന്നാണ് കൂറ്റന്‍ പാമ്പിനെ വലിച്ചിഴച്ച് പുറത്തിട്ട് തല്ലിയും വെടിവെച്ചും കൊന്നത്.

ഒരു ട്രക്കില്‍ കയറ്റിയാണ് പാമ്പുകളെ ഗ്രാമത്തിലെത്തിച്ചത്. തീക്കനലിന് മുകളിലിട്ട് ഗ്രില്‍ ചെയ്‌തെടുക്കുന്ന പാമ്പിറച്ചി പാനിലേക്ക് മാറ്റി ഫ്രൈ ചെയ്ത് പച്ചക്കറികളും, ചോറും ചേര്‍ത്ത് കഴിക്കുന്നതാണ് ഇവിടുത്തെ രീതി. കൂറ്റന്‍ പെരുമ്പാമ്പ് ആയതിനാല്‍ ദിവസങ്ങളോളം ഗ്രാമത്തിന് സദ്യയാക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

 

Read more topics: python, kill, hungry villagers
English summary
male python and the female mating with are killed by hungry villagers and chopped up to be cooked
topbanner

More News from this section

Subscribe by Email