Friday May 25th, 2018 - 8:45:am
topbanner

കാമുകന്‍ കാമുകിയെ മര്‍ദ്ദിച്ച് കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കക്കൂസിലിട്ട് ഫ്‌ളെഷ് ചെയ്ത് കളഞ്ഞു!

suji
കാമുകന്‍ കാമുകിയെ മര്‍ദ്ദിച്ച് കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കക്കൂസിലിട്ട് ഫ്‌ളെഷ് ചെയ്ത് കളഞ്ഞു!

കാമുകിയെ കല്ലും, ഇരുമ്പ് വടിയും ഉപയോഗിച്ച് തല്ലിക്കൊന്ന ശേഷം മൃതദേഹം വെട്ടിമുറിച്ച് ടോയ്‌ലറ്റില്‍ ഫ്‌ളെഷ് ചെയ്തു. കുറച്ച് ശരീരഭാഗങ്ങള്‍ മാലിന്യ കൂമ്പാരത്തിലും ഉപേക്ഷിച്ചതായി കോടതിയില്‍ നടന്ന വിചാരണയില്‍ വ്യക്തമായി. 32 വയസ്സുകാരി കിര്‍ബി നോഡനാണ് കൊല്ലപ്പെട്ടത്. 33 കാരന്‍ ഡീന്‍ ലോവാണ് സംഭവത്തില്‍ പ്രതിയായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കോണ്‍വാള്‍ മാറാസിയോണിലെ ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു കൊലപാതകം.

ഇവിടെ ഒരുമിച്ച് താമസിച്ച് വരവെയാണ് യുവതിയെ ലോവ് കല്ലും, ഇരുമ്പ് വടിയും ഉപയോഗിച്ച് തല്ലിക്കൊന്നത്. ഇതിന് ശേഷം ശരീരഭാഗങ്ങള്‍ പല സ്ഥലത്തായി ഉപേക്ഷിച്ചതായി പ്രോസിക്യൂട്ടര്‍ വാദിച്ചു. സംഭവത്തെത്തുടര്‍ന്ന് കിടപ്പുമുറിയില്‍ യുവതിയുടെ രക്തം പടര്‍ന്നു. കിടക്കയും ചോരയില്‍ മുങ്ങി. ഇവിടെയാണ് ആയുധങ്ങളും വെച്ചിരുന്നത്.

കിര്‍ബിക്ക് എന്ത് സംഭവിച്ചെന്ന് അഞ്ച് മാസക്കാലം പ്രതിക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് ചെഷയറിലെ കുടുംബത്തിന് ഇയാള്‍ ഒരു മൃതദേഹം മുറിച്ച് ഉപേക്ഷിച്ചതായി സന്ദേശം നല്‍കുന്നത്. ഇവര്‍ പോലീസിനെ വിവരമറയിച്ചു. പോലീസ് അപ്പാര്‍ട്ട്‌മെന്റ് സന്ദര്‍ശിച്ചതോടെ ചോര കണ്ടെത്തുകയും, ചോദ്യം ചെയ്യലില്‍ കൊല നടത്തിയതായി സമ്മതിക്കുകയായിരുന്നു. ചെഷയറിലെ വിന്‍സ്‌ഫോര്‍ഡില്‍ നിന്നുമുള്ള ഇവര്‍ മരുന്നടിക്കാരാനിയിരുന്നു.

ഇതിനിടയിലാകാം കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. അതേസമയം മാസങ്ങള്‍ക്ക് ശേഷവും കൊല നടത്തിയ ആയുധങ്ങള്‍ ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു.

 

Read more topics: stabbed, lover
English summary
lover stabbed women to death

More News from this section

Subscribe by Email