Wednesday November 21st, 2018 - 10:39:pm
topbanner

കണ്ണിന് പകരം കുഴി; ആറ് വയസ്സുകാരനെ വ്യത്യസ്തനായി ജീവിക്കാന്‍ പഠിപ്പിച്ച് ഒരമ്മ

suji
 കണ്ണിന് പകരം കുഴി; ആറ് വയസ്സുകാരനെ വ്യത്യസ്തനായി ജീവിക്കാന്‍ പഠിപ്പിച്ച് ഒരമ്മ

മറ്റെന്തൊക്കെ ഇല്ലെങ്കിലും ജീവിക്കാം, പക്ഷെ കണ്ണില്ലാതായാല്‍ പോയില്ലേ. നമ്മള്‍ പൊതുവെ പറഞ്ഞുകേള്‍ക്കുന്ന വാക്കുകളാണിത്. കുറവുകള്‍ സഹിക്കാന്‍ മനുഷ്യന് ഏറെ ബുദ്ധിമുട്ടാണ്. ഒരുപക്ഷെ ഇതിന്റെ പേരിലാണ് മനുഷ്യന്‍ സൗകര്യങ്ങള്‍ക്കിടയിലും പരാതികളുടെ കൂമ്പാരം ഉയര്‍ത്തുന്നത്. ആറ് വയസ്സുകാരന്‍ ക്രിസ്ത്യന്‍ ബുക്കാനനും ചില കുറവുകളുണ്ട്. പക്ഷെ അതൊന്നും ഒരു കുറവായി തോന്നാതെ ജീവിക്കാനാണ് അവന്റെ അമ്മ അവനെ പഠിപ്പിക്കുന്നത്.

കണ്ണുകള്‍ ഇല്ലെന്ന് മാത്രമല്ല ആ ഭാഗത്ത് കുഴികളാണ് ബുക്കാനന്റെ മുഖത്തുള്ളത്. മെഡിക്കല്‍ ചരിത്രത്തില്‍ ഈ അവസ്ഥയുള്ള 60 കേസുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കുഞ്ഞിന്റെ ഗര്‍ഭപാത്രത്തിലെ വികാസത്തിനിടെ മുഖത്തെ സംയുക്തകോശങ്ങള്‍ കൃത്യമായി കൂടിച്ചേരാതെ പോകുമ്പോഴാണ് ഈ അവസ്ഥ സംജാതമാകുന്നത്.

മുഖം വികൃതമാകുന്നതും, സംസാരിക്കാനും കാണാനും കഴിക്കാനും വരെയുള്ള ബുദ്ധിമുട്ടുകള്‍ ഇതുമൂലം സംഭവിക്കും. എന്നാല്‍ മകനെ സഹതാപത്തില്‍ വളര്‍ത്താന്‍ അമ്മ ലേസി തയ്യാറല്ല. കാഴ്ചയുള്ളവര്‍ക്കായി സൃഷ്ടിക്കപ്പെട്ട ലോകത്ത് കാഴ്ചയില്ലാത്ത മകന് ജീവിക്കാനുള്ള ശക്തി നല്‍കുകയാണ് ലേസി. ആറാം വയസ്സില്‍ മികച്ച വയലിനിസ്റ്റായ ബുക്കാനന്‍ കരാട്ടെയില്‍ ഓറഞ്ച് ബെല്‍റ്റ് നേടാനുള്ള ഒരുക്കത്തിലാണ്.

ആളുകള്‍ മകനെ കാണുമ്പോഴുള്ള പ്രതികരണം പലപ്പോഴും ഞെട്ടിക്കാറുണ്ടെന്ന് ലേസി പറഞ്ഞു. പക്ഷെ അതിന് അവന്‍ നല്‍കേണ്ട മറുപടിയും അമ്മ പറഞ്ഞ് കൊടുത്തിട്ടുണ്ട്, ദൈവം എന്നെ ഇങ്ങനെയാണ് സൃഷ്ടിച്ചത്.

 

Read more topics: boy, no eyes
English summary
little boy born with no eyes and a gap in his face is bravely raising to live
topbanner

More News from this section

Subscribe by Email