topbanner
Monday February 27th, 2017 - 4:57:pm
topbanner

അമേരിക്കന്‍ വിമാനത്താവളത്തില്‍ 5 പേരെ വെടിവെച്ച് കൊലപ്പെടുത്തിയത് മുന്‍ സൈനികന്‍

NewsDesk
അമേരിക്കന്‍ വിമാനത്താവളത്തില്‍ 5 പേരെ വെടിവെച്ച് കൊലപ്പെടുത്തിയത് മുന്‍ സൈനികന്‍

മിയാമി: അമേരിക്കയിലെ ഫ് ളോറിഡ വിമാനത്താവളത്തിനുള്ളില്‍ അഞ്ചു പേരെ വെടിവെച്ച് കൊലപ്പെടുത്തിയത് നടത്തിയത് മുന്‍ സൈനികനെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അലാസ്‌ക സ്വദേശിയായ എസ്‌തെബാന്‍ സാന്റിയാഗോ (26) എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖില്‍ അമേരിക്കന്‍ സേനയുടെ നാഷനല്‍ ഗാര്‍ഡില്‍ ജോലി ചെയ്തിരുന്ന ആളാണ് ഇയാള്‍. പക്ഷേ, സേവനം തൃപ്തികരമല്ലാത്തതിനാല്‍ പിരിച്ചു വിടുകയായിരുന്നു. ഇതിനുശേഷം എസ്‌തെബാന്‍ മാനസീകമായി തകര്‍ന്ന നിലയിലായിരുന്നു. മനോരോഗ ചികിത്സ നല്‍കിയിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്നതാണ് മയാമി മേഖലയിലുള്ള ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ വിമാനത്താവളം.

English summary
Ft. Lauderdale airport shooting in Florida kills 5, injures 8
topbanner topbanner

More News from this section

Subscribe by Email