topbanner
Thursday November 23rd, 2017 - 8:51:am
topbanner
Breaking News

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല രണ്ടായി പിളര്‍ന്നു; സാക്ഷിയായി ശാസ്ത്രലോകം

fasila
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല രണ്ടായി പിളര്‍ന്നു; സാക്ഷിയായി ശാസ്ത്രലോകം

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല രണ്ടായി പിളര്‍ന്നു. ലാര്‍സന്‍ സി എന്ന പേരിലുള്ള ഒഴുകുന്ന മഞ്ഞുമലയുടെ 12 ശതമാനം ഭാഗമാണ് പിളർന്നത്. കഴിഞ്ഞദിവസം ശാസ്ത്രലോകം ഇതിനു സാക്ഷിയാവുകയായിരുന്നു.

5800 സ്ക്വയര്‍മീറ്റര്‍ വിസ്തൃതിയും ഒരു ട്രില്യന്‍ ടണ്ണിലേറെ ഭാരവും ഉള്ള മഞ്ഞുമലയാണ് ലാര്‍സന്‍ സി. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക് മേഖലയിലായിരുന്നു ലാര്‍സന്‍ സിയുടെ പിളര്‍പ്പ്.

എന്നാൽ പിളര്‍പ്പ് സ്വാഭാവിക പ്രക്രിയയാണെന്നു ശാസ്ത്രലോകം വിലയിരുത്തി. എങ്കിലും ആഗോളതാപനം അന്റാര്‍ട്ടിക് മേഖലയിലെ ഹിമാനികളുടെ ഉരുകലിനെ വേഗത്തിലാക്കുന്നതായും ശാസ്ത്രലോകം വിലയിരുത്തുന്നു.

ലാര്‍സന്‍‌ സി സ്ഥിതിചെയ്യുന്ന അന്റാര്‍ട്ടിക്കയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് വലിയ മാറ്റങ്ങളാണ്. ആഗോളതാപനത്തിന്റെ ഭാഗമായി അന്‍റാര്‍ട്ടിക്കയില്‍ താപനില കൂടുകയും അതിനാൽ ഈ മേഖല നിരീക്ഷണത്തിലാണ്.

മഞ്ഞുപിളർപ്പ് സ്വാഭാവിക പ്രക്രിയ ആണെന്ന് ശാസ്ത്രലോകം വിലയിരുത്തിയെങ്കിലും അത് കപ്പൽ തകർക്കുന്നതിന് കാരണമായേക്കാവുന്ന വിധത്തിലാണ് അന്റാർട്ടിക്കയിലുണ്ടായതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Read more topics: iceberg, split, two
English summary
The largest iceberg in the world split into two
topbanner topbanner

More News from this section

Subscribe by Email