topbanner
Tuesday September 26th, 2017 - 7:27:am
topbanner

19730 വിദേശികളെ കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്ന് നാടുകടത്തി

suvitha
19730 വിദേശികളെ കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്ന് നാടുകടത്തി

കുവൈത്ത്: 19730 വിദേശികളെ കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തരകാര്യ മന്ത്രാലയത്തിലെ താമസസൗകര്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കു പ്രകാരം 19730 വിദേശികളാണ് 2016 ല്‍ നാടുകടത്തല്‍ ശിക്ഷക്ക് വിധേയമാക്കപ്പെട്ടത്.

കഴിഞ്ഞ മാസം 767 ഇന്ത്യക്കാരെ നാടുകടത്തിയതായും അധികൃതര്‍ പറയുന്നു. പ്രതിദിനം ശരാശരി 54 പേര്‍ വീതം നാടുകടത്തിയതായാണ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ കുവൈത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത വിധത്തില്‍ വിരലടയാളം പതിപ്പിച്ച ശേഷമാണ് സ്വന്തം രാജ്യത്തിലേക്ക് തിരിച്ചയച്ചിരിക്കുന്നത്.

അമേരിക്കകാരും ബ്രിട്ടീഷ് പൗരന്മാരും നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു പിഎച്ച്ഡി ബിരുദമുള്ള ഏഴുപേരും നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. 1191 വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് അവകാശം കഴിഞ്ഞ വര്‍ഷം ആഭ്യന്തരമന്ത്രാലയം എടുത്തുകളഞ്ഞിട്ടുണ്ട്.

ഇവര്‍ക്ക് വേലക്കാരെയോ കുടുംബാംഗങ്ങളെയോ കൊണ്ട് വരാന്‍ അനുവാദമുണ്ടാകില്ല. 9574 വിദേശികളെ വൈദ്യപരിശോധനയില്‍ പരാജയപ്പെട്ടതിന്റെ പേരിലാണ് മടക്കി അയച്ചത്.

 

English summary
19730 expatriates from Kuwait last year
topbanner topbanner

More News from this section

Subscribe by Email