Friday August 23rd, 2019 - 10:21:am
topbanner
topbanner

കിം ജോങ് നാമിന്റെ കൊലപാതകം; യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

NewsDesk
കിം ജോങ് നാമിന്റെ കൊലപാതകം; യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ക്വാലാലംപുര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍വെച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി അറസ്റ്റിലായതായി റിപ്പോര്‍ട്ട്.

നാമിന്റെ ശരീരത്തില്‍ വിഷം കുത്തിയിറക്കിയ ഇന്തോനേഷ്യന്‍ വനിതയും അവരുടെ സുഹൃത്തെന്ന് കരുതുന്നയാളുമാണ് അറസ്റ്റിലായത്. വിയറ്റ്‌നാം പാസ്‌പോര്‍ട്ടില്‍ യാത്രചെയ്ത മറ്റൊരു യുവതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ചയാണ് മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുര്‍ വിമാനത്താവളത്തില്‍വെച്ച് നാം കൊല്ലപ്പെട്ടത്. നാമിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സി.സി.ടി.വിയില്‍നിന്ന് ലഭിച്ച ചിത്രങ്ങളുമായി യുവതികള്‍ക്ക് സാമ്യമുണ്ട്. കൊലപാതകത്തിനു പിന്നില്‍ കിം ജോങ് ഉന്‍ ആണെന്ന് വ്യാപക റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തെളിവ് ലഭിച്ചിട്ടില്ല.

English summary
Kim Jong-nam: More arrests over airport poisoning
topbanner

More News from this section

Subscribe by Email