topbanner
Monday February 27th, 2017 - 2:36:pm
topbanner

കള്ളനാണെന്നു കരുതി അമ്മ മകളെ വെടിവെച്ചു കൊലപ്പെടുത്തി

NewsDesk
കള്ളനാണെന്നു കരുതി അമ്മ മകളെ വെടിവെച്ചു കൊലപ്പെടുത്തി

വാഷിങ്ടണ്‍: രാത്രിയില്‍ മുറിയിലെത്തിയ ആള്‍ കള്ളനാണെന്നു കരുതി അമ്മ വെടിവെച്ചപ്പോള്‍ ജീവന്‍ നഷ്ടമായത് മകള്‍ക്ക്. ഫ് ളോറിഡയിലെ സെന്റ് ക്‌ളൌഡില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.

അമ്മ ഷെറി കാംപ്‌ബെലിന്റെ വെടിയേറ്റ ഇരുപത്തിയേഴുകാരിയായ മകള്‍ ആഷ്‌ലി ഡോബി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോള്‍ തന്റെ മുറിയിലേക്ക് ആരോ പതിയെ നടന്നു കയറുന്നതിന്റെ കാലൊച്ച കേട്ടെന്നും ഉടന്‍ തോക്കെടുത്ത് ഒരുതവണ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ഷെറി കാംപ്‌ബെല്‍ പൊലീസിനോട് പറഞ്ഞു. ആഷ്‌ലി ആഴ്ചയിലൊരിക്കലാണ് വീട്ടിലെത്തുന്നത്. ഷെറിയുടെ ഭര്‍ത്താവ് കാംപ്‌ബെല്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.

Read more topics: mother, daughter,
English summary
St. Cloud mom shot, killed daughter mistaken for intruder
topbanner topbanner

More News from this section

Subscribe by Email