topbanner
Tuesday January 23rd, 2018 - 9:37:am
topbanner

ഗാര്‍ഹിക പീഡനം ; ബ്രിട്ടനില്‍ മലയാളിയ്ക്ക് ഭാര്യയേയും മക്കളേയും കാണുന്നതിന് നിയന്ത്രണം

suji
ഗാര്‍ഹിക പീഡനം ; ബ്രിട്ടനില്‍ മലയാളിയ്ക്ക് ഭാര്യയേയും മക്കളേയും കാണുന്നതിന് നിയന്ത്രണം

ലണ്ടന്‍ ; മാഞ്ചസ്റ്ററില്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായി ജാമ്യത്തിലായിരുന്ന മലയാളി ഗൃഹനാഥന് ഒരു വര്‍ഷത്തേക്ക് ഭാര്യയേയും മകളേയും കാണാന്‍ കോടതിയുടെ നിയന്ത്രണം. മൂന്നുമക്കളുടെ പിതാവായ ഇയാള്‍ക്ക് മറ്റൊരാളുടെ സാന്നിധ്യത്തില്‍ മാത്രമേ ഈ സമയത്ത് മക്കളെ കാണാനാകൂ. ഭാര്യയെ കാണാന്‍ ശ്രമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ബ്രിട്ടനില്‍ മലയാളികള്‍ക്ക് ഏറെ പിരിചിതനും കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത യുവാവാണ് ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായി മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിയന്ത്രണങ്ങള്‍ വിധേയനായിരിക്കുന്നത്.

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനാണ് ഇയാള്‍ പല തവണ ഭാര്യയെ മര്‍ദ്ദിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനെ സാധൂകരിക്കുന്ന 14 പേജുള്ള മൊഴി പകര്‍പ്പും കോടതിയില്‍ ഹാജരാക്കിയിരുന്നു.
2015 മുതല്‍ 2017 വരെയുള്ള കാലയളവില്‍ പല തവണ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി ഭാര്യയുടെ മൊഴിയിലുണ്ട്. പോലീസിന് നല്‍കിയ മൊഴികള്‍ നിഷേധിക്കാന്‍ തയ്യാറായില്ലെങ്കിലും സാക്ഷികൂട്ടില്‍ കയറി നിന്ന് ഭര്‍ത്താവിനെതിരെ മൊഴി നല്‍കാന്‍ പരാതിക്കാരി തയ്യാറാകാതിരുന്നതോടെ വിചാരണ നടപടികള്‍ ഒഴിവാക്കി ചെറിയ നിയന്ത്രണങ്ങളോടെ കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.

2017 നവംബര്‍ 4ന് രാത്രിയിലായിരുന്നു വീട്ടില്‍ വച്ച് ഇയാള്‍ ഭാര്യയെ പലതവണ മര്‍ദ്ദിച്ചത്. ഇതു കണ്ട ഇവരുടെ 12 വയസ്സുള്ള മകളാണ് 999 ല്‍ പോലീസ് ഹെല്‍പ് ലൈനിലേക്ക് വിളിച്ചത്. വിവരം അന്വേഷിച്ചെത്തിയ പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും മക്കളില്‍ നിന്നും ഭാര്യയില്‍ നിന്നും മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ മൊഴികള്‍ അടങ്ങിയ കുറ്റപത്രമാണ് പോലീസ് കോണ്‍സ്റ്റബിള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

ട്രാഫോഡില്‍ നേരത്തെ ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കൗണ്‍സിലിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ഇയാള്‍ പിന്നീട് ടോറി പാര്‍ട്ടി അനുഭാവിയായി. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ വിഥിന്‍ഷോ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ബ്രിട്ടനില്‍ നഴ്‌സായി പിഎച്ച്ഡി ഉള്‍പ്പെടെ ബിരുദങ്ങള്‍ നേടിയിട്ടുണ്ട് ഭാര്യ.

Read more topics: keralite, arrest, britain
English summary
keralite arrested britain directed not to meet wife
topbanner topbanner

More News from this section

Subscribe by Email