Wednesday March 20th, 2019 - 1:20:pm
topbanner
topbanner

കാബൂളില്‍ സൈനിക അക്കാഡമിക്കു നേരെ ആക്രമണം

Jikku Joseph
കാബൂളില്‍ സൈനിക അക്കാഡമിക്കു നേരെ ആക്രമണം

പാരീസ്: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ഭീകരാക്രമണം. സൈനിക അക്കാദമിയ്ക്ക് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്. ഭീകരരും സൈന്യവും തമ്മില്‍ വെടിവെപ്പ് തുടരുകയാണ്. നിരവധി തവണ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആഭ്യന്തരമന്ത്രാലയത്തിന്റെ കെട്ടിടത്തിനു സമീപം ആംബുലന്‍സിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായി. വീണ്ടും സ്‌ഫോടനം ഉണ്ടായാക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കെയാണ് പുതിയ സ്‌ഫോടനം നടന്നിരിക്കുന്നത്.

സംഭവത്തില്‍ ആളപായമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. രാവിലെ മുതല്‍ മാര്‍ഷല്‍ ഫഹിം നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടു തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഇതേ അക്കാദമിക് പുറത്തുണ്ടായ ആക്രമണത്തില്‍ 22 സൈനിക കാഡറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

Viral News

English summary
kabul military academy hit by explosions and gunfire
topbanner

More News from this section

Subscribe by Email