Sunday February 17th, 2019 - 1:36:pm
topbanner

കണ്ടെത്തിയ മൃതദേഹം ഫുട്‌ബോള്‍ താരം സലയുടേതെന്ന് തിരിച്ചറിഞ്ഞു

suji
കണ്ടെത്തിയ മൃതദേഹം ഫുട്‌ബോള്‍ താരം സലയുടേതെന്ന് തിരിച്ചറിഞ്ഞു

തകര്‍ന്ന വിമാനത്തില്‍ നിന്ന് കണ്ടെത്തിയ മൃതശരീരം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനൊ സലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡൊറെസ്റ്റ് പൊലീസാണ് സ്ഥിരീകരിച്ചത്. ജനുവരി 21നാണ് നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ച വിമാനം അപ്രത്യക്ഷമാകുന്നത്. സലയും പൈലറ്റ് ഡേവിഡ് ഇബ്ബോസ്റ്റനുമാണ് വിമാനത്തില്‍ ഉണ്ടായത്.

വിമാനം കാണാതായതോടെ നടത്തിയ ആദ്യ തെരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തെരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഫുട്‌ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് തെരച്ചില്‍ പുനരാരംഭിച്ചത്.

രാത്രിയോടെയാണ് വിമാനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം സലയുടേതാണെന്ന് ഡൊറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 7 ന് പുറത്തെത്തിച്ച ബോഡിയുടെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി. മൃതദേഹം സലയുടേതാണെന്ന് ശാസത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്.

 

Viral News

Read more topics: football player, sala, dead body
English summary
it was salas dead body police confirm
topbanner

More News from this section

Subscribe by Email