topbanner
Thursday October 19th, 2017 - 4:17:pm
topbanner

ലണ്ടന്‍ മെട്രോ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

NewsDesk
ലണ്ടന്‍ മെട്രോ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ്(ഐഎസ്) ഏറ്റെടുത്തു. വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം ഐഎസ് അറിയിച്ചത്.

'ബക്കറ്റ് ബോംബ്'ആണു പൊട്ടിത്തെറിച്ചതെന്നും ഭീകരാക്രമണമാണെന്നും സ്‌കോട്ലന്‍ഡ് യാര്‍ഡും അറിയിച്ചു. ഈ വര്‍ഷം ബ്രിട്ടനിലുണ്ടായ അഞ്ചാമത്തെ ഭീകരാക്രമണമാണിത്. ആക്രമണത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഇവിടെ നിന്നു കണ്ടെത്തിയ മറ്റൊരു സ്ഫോടക വസ്തു നിര്‍വീര്യമാക്കുകയും ചെയ്തെന്ന് ലണ്ടന്‍ പോലീസ് പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്നുള്ള അഗ്നിബാധയില്‍ ഏറെപ്പേര്‍ക്കും മുഖത്താണ് പൊള്ളലേറ്റത്.

തിക്കിലും തിരക്കിലും പെട്ടും ചിലര്‍ക്കു പരുക്കേറ്റു. ട്രെയിനിന്റെ വാതിലിനോടു ചേര്‍ന്നു സൂപ്പര്‍മാര്‍ക്കറ്റ് ബാഗില്‍വച്ച ബക്കറ്റില്‍നിന്ന് തീജ്വാലകള്‍ പുറത്തേക്കു വരുന്നതു കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നഗരത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

2005ല്‍ ബ്രിട്ടനില്‍ മൂന്നു ഭൂഗര്‍ഭ ട്രെയിനുകളിലും ബസിലുമുണ്ടായ സ്‌ഫോടന പരമ്പരയില്‍ 52 പേരാണു കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി തെരേസ മേ യുടെ അധ്യക്ഷതയില്‍ അടിയന്തര സുരക്ഷായോഗം ചേര്‍ന്നു.

Read more topics: ISIS, London, subway
English summary
ISIS claims responsibility for London subway attack
topbanner topbanner

More News from this section

Subscribe by Email