Thursday December 13th, 2018 - 4:33:pm
topbanner

സവിതയുടെ ജീവന്‍ സാക്ഷി; ഗര്‍ഭച്ഛിദ്രത്തിന് അയര്‍ലന്‍ഡ് ജനത അനുകൂലമായി വിധിയെഴുതി

rajani v
സവിതയുടെ ജീവന്‍ സാക്ഷി; ഗര്‍ഭച്ഛിദ്രത്തിന് അയര്‍ലന്‍ഡ് ജനത അനുകൂലമായി വിധിയെഴുതി

ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിന് അയര്‍ലന്‍ഡിലെ ഹിതപരിശോധനയില്‍ വന്‍ വിജയം ഉറപ്പായി.ഹിതപരിശോധനയുമായി ബന്ധപ്പെട്ട നടത്തിയ രണ്ട് എക്‌സിറ്റ് പോളുകളും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ വന്‍ വിജയം നേടുമെന്നാണ് പ്രവചിച്ചത്. ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായാണു ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യും.

അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള തുല്യ അവകാശം നല്‍കുന്ന ഭരണഘടനാഭേദഗതി 1983ലാണ് രാജ്യത്തുണ്ടായത്. പല ദശകങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ മൂന്നുവട്ടം ഐറിഷ് ജനത വോട്ട് ചെയ്തുകഴിഞ്ഞു. ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയര്‍ലന്‍ഡില്‍ 2013ല്‍ മാത്രമാണ് അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ മാത്രം ഗര്‍ഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്.

ഹിതപരിശോധനയില്‍ ഗര്‍ഭച്ഛിദ്രാനുകൂലികളുടെ മുഖ്യ പ്രചാരണായുധം ഇന്ത്യക്കാരിയായ ഡോ. സവിതയുടെ മരണമാണ്. ഗര്‍ഭച്ഛിദ്രം നിഷേധിക്കപ്പെട്ടതുമൂലം ആരോഗ്യസ്ഥിതി വഷളായി 2012ലാണ് കര്‍ണാടക ബെളഗാവി സ്വദേശി ഡോ. സവിത ഹാലപ്പനാവര്‍ അയര്‍ലന്‍ഡില്‍ മരിച്ചത്. ഇതിനെതിരെ അയര്‍ലന്‍ഡില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യമുണ്ടായാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന നിയമം 2013ല്‍ പ്രാബല്യത്തില്‍ വന്നത്.

Read more topics: ireland, abortion, vote
English summary
ireland abortion vote
topbanner

More News from this section

Subscribe by Email