Wednesday September 26th, 2018 - 4:39:am
topbanner

ഇന്ത്യയോട് യാതൊരു പിണക്കവുമില്ല; എണ്ണ ഒഴുക്കുമെന്ന് ഇറാന്‍

suji
 ഇന്ത്യയോട് യാതൊരു പിണക്കവുമില്ല; എണ്ണ ഒഴുക്കുമെന്ന് ഇറാന്‍

ദില്ലി: ഇന്ത്യയുടെ വിശ്വസ്തരായ എനര്‍ജി പങ്കാളിയായി ഒപ്പം നില്‍ക്കുമെന്ന് ഇറാന്‍. സുരക്ഷിതമായ ഇന്ധന സപ്ലൈ ഉറപ്പാക്കാന്‍ ബഹുമുഖമായ നിലപാട് സ്വീകരിക്കുമെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു. യുഎസ് ഉപരോധങ്ങളുടെ ഛബാഹാര്‍ പോര്‍ട്ടിലെ നിക്ഷേപങ്ങളില്‍ ഇന്ത്യ വീഴ്ച വരുത്തിയാല്‍ ആനകൂല്യങ്ങള്‍ നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ചാര്‍ജ്ജ് ഡി അഫയേഴ്‌സ് മസൗദ് റെസ്വാനിയന്‍ രാഹഗി പറഞ്ഞതായി വന്ന വാര്‍ത്തകളെത്തുടര്‍ന്നാണ് ഇറാന്റെ ഈ പ്രഖ്യാപനം.

യുഎസ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇന്ത്യ ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് റഹാഗി നടത്തിയതായി പറയുന്ന പ്രസ്താവനകള്‍ തെറ്റായി വ്യാഖാനിച്ചതാണെന്ന് ഇറാന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടം മൂലം ഇന്ത്യ നേരിടുന്ന ബുദ്ധിമുട്ട് വ്യക്തമായറിയാം. ഈ ഘട്ടത്തില്‍ ഇന്ത്യക്ക് തടസ്സമില്ലാതെ എണ്ണയെത്തിക്കാന്‍ യത്‌നിക്കും. ഇറാനിലേക്കുള്ള ഇന്ത്യയുടെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കും, വാര്‍ത്താക്കുറിപ്പ് പറയുന്നു.

നവംബര്‍ 4നുള്ളില്‍ ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചില്ലെങ്കില്‍ ഉപരോധം നേരിടണമെന്നാണ് ട്രംപ് ഭരണകൂടും ഭീഷണി മുഴക്കിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യ സ്വതന്ത്ര രാജ്യമാണെന്നും ആരുമായും വ്യാപാരം നടത്താനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇറാന്‍ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. ഇറാഖും, സൗദിയും കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നുമാണ്.

 

Read more topics: iran , chabahar port ,oil supply
English summary
iran says remark on chabahar port misquoted tells India it is flexible on oil supply
topbanner

More News from this section

Subscribe by Email