topbanner
Friday November 24th, 2017 - 7:38:am
topbanner
Breaking News

ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനം: മരിച്ചവരുടെ എണ്ണം 414 ആയി

Jikku Joseph
ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനം: മരിച്ചവരുടെ എണ്ണം 414 ആയി

ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 414 ആയി. ഭൂചലനത്തില്‍ 6,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് നിരവധി പേര്‍ മരിച്ചത്. ഭൂകമ്പത്തിനു ശേഷം നൂറിലേറെ തുടര്‍ ചലനങ്ങളും ഉണ്ടായി. 70,000 പേര്‍ ഭവനരഹിതരായതായതായി ചില സന്നദ്ധസംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞായറാഴ്ച രാത്രി 9.20ന് ഹലാബ്ജയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹലാബ്ജയിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ ഗല്‍ഫ് മേഖലയിലും അനുഭവപ്പെട്ടു.

യുഎഇ, കുവൈറ്റ് തുടങ്ങിയ ഇടങ്ങളിലും ശക്തമായ ഭൂചലനം ഉണ്ടായി. ഇവിടങ്ങളില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഇറാനില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ കൂടുതല്‍പേരും.

English summary
iran and iraq earthquake death rate 414
topbanner topbanner

More News from this section

Subscribe by Email