Wednesday November 21st, 2018 - 3:52:pm
topbanner

അപകടകരമായ ഡ്രൈവിംഗിന് പിടികൂടിയ പോലീസിന് സെക്‌സ് വാഗ്ദാനം; മോഡല്‍ 18 മാസം അകത്ത്

suji
അപകടകരമായ ഡ്രൈവിംഗിന് പിടികൂടിയ പോലീസിന് സെക്‌സ് വാഗ്ദാനം; മോഡല്‍ 18 മാസം അകത്ത്

മോസ്‌കോ: റോഡിലൂടെ അപകടകരമായ രീതിയില്‍ കാര്‍ ഡ്രൈവ് ചെയ്ത് പറന്ന റഷ്യന്‍ ഇന്‍സ്റ്റാഗ്രാം മോഡലിന് 18 മാസത്തെ ജയില്‍ശിക്ഷ. തന്നെ പിടികൂടിയ പോലീസുകാര്‍ക്ക് സെക്‌സ് വാഗ്ദാനം ചെയ്തതിന് പുറമെ ഒരു ഓഫീസറെ അക്രമിക്കുകയും ചെയ്തതിനാണ് ശിക്ഷ.

24കാരി കീറാ മെയറാണ് അപകടകരമായ ഡ്രൈവിംഗിന് പിടിക്കപ്പെട്ടത്. തന്റെ മെഴ്‌സിഡസ് ബെന്‍സ് മോസ്‌കോയിലൂടെ അശ്രദ്ധമായി ഇവര്‍ ഓടിച്ചതോടെയാണ് ട്രാഫിക് പോലീസ് തടഞ്ഞത്. കോടതി വിചാരണയില്‍ പോലീസ് ഓഫീസറെ അക്രമിച്ചെന്ന കുറ്റം മോഡല്‍ സമ്മതിച്ചു.

കേസെടുക്കാതിരിക്കാന്‍ പോലീസിന് സെക്‌സാണ് ഇവര്‍ ആദ്യം വാഗ്ദാനം ചെയ്തത്. എന്നാല്‍ ഓഫര്‍ നിരസിച്ച പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് മോഡല്‍ അക്രമാസക്തയായത്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ശരിയാണെന്ന് കീറാ സമ്മതിച്ചു. തന്റെ പ്രവൃത്തിയില്‍ കുറ്റബോധമുണ്ടെന്നും, ഇരയോട് ക്ഷമ ചോദിക്കുകയാണെന്നും മോഡല്‍ വ്യക്തമാക്കി.

സ്വയം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഗ്ലാമര്‍ മോഡല്‍ ഇപ്പോള്‍. റഷ്യന്‍ പീനല്‍ കോളനിയിലെ ജയിലിലാണ് 18 മാസം ഇവര്‍ ശിക്ഷ അനുഭവിക്കുക. 148,000 ഫോളോവേഴ്‌സുള്ള മോഡലിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഇതോടെ അടച്ചു.

 

Read more topics: instagram model, jailed, cops
English summary
instagram model jailed after offering cops threesome to get off road rage charge
topbanner

More News from this section

Subscribe by Email