Thursday September 20th, 2018 - 12:32:pm
topbanner
Breaking News

ഇന്തോനേഷ്യയില്‍ 4 പേര്‍ക്ക് വധശിക്ഷ നടപ്പാക്കി; ഇന്ത്യക്കാരനടക്കം ആശങ്കയില്‍

NewsDesk
ഇന്തോനേഷ്യയില്‍ 4 പേര്‍ക്ക് വധശിക്ഷ നടപ്പാക്കി; ഇന്ത്യക്കാരനടക്കം ആശങ്കയില്‍

ജക്കാര്‍ത്ത: ലോക രാജ്യങ്ങളുടെ കടുത്ത പ്രതിഷേധം വകവെക്കാതെ ഇന്തോനേഷ്യ നാലുപേരുടെ വധശിക്ഷ കൂടി നടപ്പാക്കി. മൂന്നു നൈജീരിയന്‍ പൗരന്മാരെയും ഒരു ഇന്തോനേഷ്യക്കാരനേയുമാണ് വധശിക്ഷയ്ക്കിരയാക്കിയത്.

രാജ്യത്തേക്ക് മയക്കുമരുന്നുകള്‍ കടത്താന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. വ്യാഴാഴ്ച നുസാകംബന്‍ഗാന്‍ ദ്വീപില്‍വച്ച് ഇവരെ വെടിവച്ചുകൊല്ലുകയായിരുന്നു.

മയക്കുമരുന്ന് കേസില്‍ അകപ്പെടുന്നവര്‍ക്ക് വധശിക്ഷനല്‍കുന്ന അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. കേസില്‍ ഇന്ത്യക്കാരനായ ഗുര്‍ദീപ് സിംഗ് ഉള്‍പ്പെടെ 10 പേര്‍ വധശിക്ഷ കാത്തുകഴിയുകയാണ്. ഇതില്‍ ഭൂരിഭാഗവും വിദേശികളാണ്. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗുര്‍ദീപ് സിംഗിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചിരുന്നു.

ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് അനുഭവ കഥ വിവരിച്ച് ഗായിക ജ്യോത്സ്‌ന

അമലപോളിനെയും വിജയ്‌യെയും വേര്‍പിരിച്ചത് സാമന്തയോ?

കൊല്ലം; മകളുടെ കാമുകനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; അമ്മയും സഹോദരനും അറസ്റ്റില്‍

Read more topics: Indonesia, drug, India, national
English summary
Indonesia executes 4 drug convicts, confusion over fate of Indian national
topbanner

More News from this section

Subscribe by Email