Sunday September 23rd, 2018 - 12:32:am
topbanner

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു ; പ്രതികളെ കണ്ടെത്തിയിട്ടില്ല

suji
യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു ; പ്രതികളെ കണ്ടെത്തിയിട്ടില്ല

യുഎസില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. അര്‍ഷദ് വോറ എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. ആയുധമായി എത്തിയ മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കിടെയാണ് അര്‍ഷദിനെ വെടിവച്ചത്. മറ്റൊരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു.

ചിക്കാഗോ ഡോള്‍ട്ടണിലെ ക്ലാര്‍ക്ക് ഗ്യാസ് സ്‌റ്റേഷനിലാണ് സംഭവം. രണ്ടംഗ സംഘമാണ് ആക്രമിച്ചത്. അര്‍ഷദ് കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴാണ് വെടിവയ്പ്പ്. മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് 12000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു.

യുഎസില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഡംസംബര്‍ 15ന് ഓഹിയോയില്‍ കരുണാകര്‍ കരേഗ്ലെയെ മോഷ്ടാക്കള്‍ വെടിവച്ചു കൊന്നു. ഫെബ്രുവരിയില്‍ ശ്രിനിവാസ് എന്ന സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറേയും മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു.

Read more topics: usa, indian student, died
English summary
indian student shot dead by armed robbers in us
topbanner

More News from this section

Subscribe by Email