Thursday July 19th, 2018 - 11:05:am
topbanner

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജരുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു ; മൂന്നു കുട്ടികള്‍ അടക്കം അഞ്ചുമരണം

suji
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജരുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു ; മൂന്നു കുട്ടികള്‍ അടക്കം അഞ്ചുമരണം

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജരുടെ വീടിന് നേരെ ആക്രമണം . മൂന്നു കുട്ടികളടക്കം കുടുംബത്തിലെ അഞ്ചു മരണം. വീടിന് നേര്‍ക്ക് അഞ്ജാത സംഘം പെട്രോള്‍ ബോംബെറിയുകയായിരുന്നു. അസീസ് മഞ്ജിര, ഭാര്യയും ദക്ഷിണാഫ്രിക്കക്കാരിയുമായ ഗോരി ബിബി, മക്കളായ സുബിന, മെയ്‌റൂനിസ (14), മുഹമ്മദ് റിസ്വാന്‍ (10) എന്നവരാണ് മരിച്ചത്. 25 വര്‍ഷമായി ദക്ഷിണാഫ്രിക്കയില്‍ സ്ഥിര താമസക്കാരനാണ് അസീസ്. ഇവരുടെ പീറ്റര്‍മാര്‍ട്ട്‌സ്ബര്‍ഗിലെ വീടിന് നേര്‍ക്കാണ് ആക്രമണം. രണ്ടാഴ്ച മുമ്പാണ് കുടുംബം ഈ വീട്ടിലേക്ക് താമസം മാറിയത്.

അഗ്നിശമന സേന എത്തി തീ അണച്ചെങ്കിലും അഞ്ചു പേരും മരിച്ചിരുന്നു. പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് സൂചന. വീടിന്റെ ജനാലകളും വാതിലുകളും ഇരുമ്പു ദണ്ഡ് കൊണ്ട് ബന്ധിച്ചിരുന്നതിനാല്‍ വീട്ടുകാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഷോപ്പ് ജീവനക്കാരനായിരുന്ന അസീസ് സ്വന്തമായി വീടു വാങ്ങാനുള്ള ശ്രമത്തിലായിരുന്നു. പുതിയ വീട് ഇവര്‍ക്ക് തന്നെ വില്‍ക്കാന്‍ വീട്ടുടമയും തയ്യാറായിരുന്നു. ഇതിനുള്ള നടപടി പൂര്‍ത്തിയായി വരവേയാണ് കുടുംബം തന്നെ കൊല്ലപ്പെട്ടത് .

Read more topics: indian orgin family, killed
English summary
indian orgin family died in south africa
topbanner

More News from this section

Subscribe by Email