Wednesday November 14th, 2018 - 6:05:am
topbanner

മരുമകളെ മര്യാദ പഠിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് മകന്‍ വിളിച്ചുവരുത്തി ; ഒടുവില്‍ സംഭവിച്ചതിങ്ങനെ

suji
മരുമകളെ മര്യാദ പഠിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് മകന്‍ വിളിച്ചുവരുത്തി ; ഒടുവില്‍ സംഭവിച്ചതിങ്ങനെ

ഭാര്യയെ ഉപദ്രവിച്ചതിന് ഇന്ത്യക്കാരനായ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും 24 മാസം നല്ല നടപ്പ് ശിക്ഷ കോടതി വിധിച്ചു. ഭാര്യയെ മര്യാദയും അനുസരണയും പഠിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നു ഭര്‍ത്താവ് കൊണ്ടുവന്ന മാതാപിതാക്കള്‍ മരുമകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിലാണ് ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും ശിക്ഷ. വിധി വന്നയുടന്‍ കോടതി മുറിയിലുമ്ടായിരുന്ന ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞാഴ്ച അവസാനമായിരുന്നു കോടതി വിധി,

ഇന്ത്യന്‍ അമേരിക്കന്‍ സിസ്റ്റം അനലിസ്റ്റായ സില്‍ക്കിയെ 2017 സെപ്തംബറില്‍ ദേഹോപദ്രവമേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്ത്യയില്‍ നിന്നെത്തിയ ഭര്‍തൃപിതാവായ ജസ്ബീര്‍ കത്തിയെടുത്ത് സില്‍ക്കിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഭര്‍തൃ മാതാവായ ബുപീന്ദര്‍ ഇവരെ ആക്രമിച്ചതായും സില്‍ക്കി പോലീസില്‍ പരാതി നല്‍കി.

ദേവ്ബിര്‍ കല്‍സിയും സില്‍ക്കിയും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്തു തുടങ്ങിയ സൗഹൃദം അഞ്ചു വര്‍ഷത്തിന് ശേഷം വിവാഹത്തിലെത്തുകയായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചതായി പരാതിയില്‍പറയുന്നു.

കുട്ടിയുടെ കസ്റ്റഡി പൂര്‍ണ്ണമായും ഭാര്യ സില്‍ക്കിയെയാണ് കോടതി ഏല്‍പ്പിച്ചിരിക്കുന്നത് .

 

Read more topics: wife, huband, indian parents
English summary
Indian American Systems Analyst Silky Gainds InLaws Husband Plead Guilty to Physical Abuse
topbanner

More News from this section

Subscribe by Email