കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടാ തീവ്രവാദി ആക്രമണത്തില്‍ രണ്ടു ഭീകരരെ വധിച്ചു. വടക്കന്‍ അഫ്ഗാനിലെ പ്രധാന നഗരമായ മസാര്‍ ഇ ശരീഫ് നഗരത്തിലെ കോണ്സുലേറ്റിനുനേരെയാണ് ഞായറാഴ്ച രാത്രി ഒരുകൂട്ടം തോക്കുധാരികള്‍ ആക്രമണം അഴിച്ചുവിട്ടത്.
ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നും അക്രമണം 20 മിനുട്ട് നീണ്ട് നിന്നതായും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്താന് സന്ദര്‍ശിച്ചതിന് ഏതാനും ദിവസത്തിനുശേഷമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയില്‍ പ്രാദേശിക പൊലീസ് വിപുലമായ സുരക്ഷാകവചം തീര്‍ത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.