Saturday June 23rd, 2018 - 3:57:pm
topbanner
Breaking News

മെക്‌സിക്കോയില്‍ യുഎസ് നയതന്ത്ര പ്രതിനിധിയെ വെടിവെച്ചത് ഇന്ത്യക്കാരന്‍

NewsDesk
മെക്‌സിക്കോയില്‍ യുഎസ് നയതന്ത്ര പ്രതിനിധിയെ വെടിവെച്ചത് ഇന്ത്യക്കാരന്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ജലിസ്‌കോയില്‍ കഴിഞ്ഞദിവസം യുഎസ് നയതന്ത്ര പ്രതിനിധി ക്രിസ്റ്റഫര്‍ ആഷ്‌ക്രാഫ്റ്റിനു നേരെ വെടിവച്ചയാള്‍ പിടിയില്‍. ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സഫര്‍ സിയ (31) ആണ് അറസ്റ്റിലായത്.

ഇയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 20,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. വീസ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിയുടെ പക്കല്‍ നിന്ന് തോക്കും വെപ്പുമുടിയും കണ്ടെടുത്തു. വെടിവയ്പിനുശേഷം രക്ഷപ്പെട്ടപ്പോള്‍ ആളറിയാതിരിക്കാന്‍ സഫര്‍ മുടി ധരിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. വെടിയേറ്റ ക്രിസ്റ്റഫര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.

Read more topics: India, America, arrest, U.S
English summary
Indian-born American citizen, 31, is arrested for trying to shoot dead a U.S

More News from this section

Subscribe by Email