Saturday June 23rd, 2018 - 9:02:pm
topbanner
Breaking News

സുര്‍ജ്വാന്‍ ആക്രമണത്തില്‍ മൂന്നു ദിവസം ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചെന്ന് മസൂദ് അസ്ഹര്‍

suji
സുര്‍ജ്വാന്‍ ആക്രമണത്തില്‍ മൂന്നു ദിവസം ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചെന്ന് മസൂദ് അസ്ഹര്‍

സുന്‍ജ്വാന്‍ ആക്രമണത്തിലൂടെ ഇന്ത്യയെ മൂന്നു ദിവസം വിറപ്പിച്ചെന്ന് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. സുനജ്വാന്‍ സൈനീക ക്യാമ്പ് ആക്രമണത്തിലൂടെ ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചുപോയെന്ന് സംഘടനയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ മസൂദ് പറയുന്നു.

ഫെബ്രുവരി 14ന് പുറത്തിറങ്ങിയ അല്‍ ഖ്വലം എന്ന പ്രസിദ്ധീകരണത്തില്‍ മസൂദ് എഴുതിയ കോളത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തില്‍ മൂന്നുപേരും മരിച്ചു. ഇന്ത്യ ആരെ പേടിച്ചാണ് സൈനീക ക്യാമ്പിലേക്ക് ടാങ്കുകളെ എത്തിച്ചത്. എന്തിനാണ് സ്വന്തം കെട്ടിടങ്ങള്‍ തന്നെ തകര്‍ത്തത് എന്നും സുന്‍ജ്വാനിലെ തിരിച്ചടി വിധിയാണെന്ന് തിരിച്ചറിയണമെന്നും മസൂദ് പറഞ്ഞു.

ജമ്മുവില്‍ സുന്‍ജ്വാന്‍ കരസേന ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ നാലു ഭീകരരും കൊല്ലപ്പെട്ടു.

English summary
india was panic in Sunjuwan army camp attack says Masood Azhar

More News from this section

Subscribe by Email