Sunday July 22nd, 2018 - 8:46:am
topbanner
Breaking News

പാക് ഹൈക്കമ്മിഷണര്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിവരാനൊരുങ്ങുന്നു

Jikku Joseph
പാക് ഹൈക്കമ്മിഷണര്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിവരാനൊരുങ്ങുന്നു

ലാഹോര്‍: തിരിച്ചുവിളിച്ച പാക് ഹൈക്കമ്മിഷണര്‍ സൊഹെയ്ല്‍ മഹമ്മൂദ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിവരാനൊരുങ്ങുന്നു. ഡല്‍ഹിയിലെ പാക് കാര്യാലയത്തില്‍ നടക്കുന്ന പാകിസ്താന്‍ ദേശീയ ദിനാഘോഷത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നും വിവരമുണ്ട്. 1940-ല്‍ പാസാക്കിയ ലാഹോര്‍ ഉടമ്പടിയുടെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 23-ന് പാകിസ്താന്‍ ദേശീയ ദിനം ആചരിക്കുന്നത്.

ഡല്‍ഹിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യയിലെ ഹൈക്കമ്മിഷണര്‍ സൊഹെയ്ല്‍ മഹമ്മൂദിനെയും സംഘത്തെയും തിരിച്ച് വിളിച്ചത്. ഇരു രാജ്യങ്ങളിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെടുന്നതായി കാണിച്ച് ഇന്ത്യയും പാകിസ്താനും ദിവസങ്ങള്‍ മുമ്പ പരസ്പരം പരാതി നല്‍കിയിരുന്നു.

മാനസികമായി നേരിടുന്ന പീഡനങ്ങള്‍ കാരണം ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ ഡല്‍ഹിയില്‍ ഒപ്പം താമസിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് പാകിസ്താന്റെ ആരോപണം. അടുത്തിടെ ഇന്ത്യയിലെ പാക് ഡെപ്യൂട്ടി കമ്മിഷണറുടെ കാറിനെ ഒരുസംഘം ആള്‍ക്കാര്‍ പിന്തുടരുകയും ഡ്രൈവവറെ അധിക്ഷേപിക്കുകയും ചെയ്തതായും പാകിസ്താന്‍ ആരോപിച്ചിരുന്നു.

എന്നാല്‍, പാകിസ്ഥാന്റെ ആരോപണങ്ങള്‍ തള്ളിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക് ഹൈക്കമ്മിഷണറെ തിരികെ വിളിപ്പിച്ചതല്ലെന്നും ചര്‍ച്ചയ്ക്കായി പാക് സര്‍ക്കാര്‍ വിളിപ്പിച്ചതാണെന്നും പ്രതികരിച്ചിരുന്നു. സ്വാഭാവിക നടപടിയാണിതെന്നാണ് വിദേശകാര്യമന്ത്രാലയം വക്താവ് വ്യക്തമാക്കിയിരുന്നു.

English summary
harassment of diplomats: pakistan high commissioner back to india
topbanner

More News from this section

Subscribe by Email