Saturday September 22nd, 2018 - 8:37:pm
topbanner

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം ; പാകിസ്ഥാന്‍ വാചക കസര്‍ത്തു നടത്തികൊണ്ട് യാഥാര്‍ത്ഥ്യമില്ലാതാക്കാന്‍ കഴിയില്ല ; യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

suji
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം ; പാകിസ്ഥാന്‍ വാചക കസര്‍ത്തു നടത്തികൊണ്ട് യാഥാര്‍ത്ഥ്യമില്ലാതാക്കാന്‍ കഴിയില്ല ; യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

യുണൈറ്റഡ് നേഷന്‍സ് ; ജമ്മു കശ്മീരില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതുകൊണ്ട് തന്നെ പാകിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുന്ന അര്‍ത്ഥ ശൂന്യമായ വാചക കസര്‍ത്തുകൊണ്ട് യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.

കശ്മീര്‍ സംബന്ധിച്ച് പാക് പ്രതിനിധി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ.

ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ സംബന്ധിച്ച് അനാവശ്യവും അനുചിതവുമായി ഐക്യരാഷ്ട്ര സഭ പോലെയുള്ള ഒരു അന്താരാഷ്ട്ര വേദിയെ ഉപയോഗിക്കുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി സന്ദീപ് കുമാര്‍ ബയ്യപ്പ പറഞ്ഞു.

ജമ്മു കശ്മീര്‍ വിഷയം ദുരുദ്ദേശപരമായി യുഎന്നില്‍ ഉന്നയിക്കാനുള്ള ശ്രമം മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം പരാജയപ്പെടുകയായിരുന്നു.

Read more topics: india, pakistan,un
English summary
india launches blistering attack on pakistan at un
topbanner

More News from this section

Subscribe by Email