Tuesday November 20th, 2018 - 9:29:pm
topbanner

ഉപാധികളെല്ലാം പാലിച്ച് ഇന്ത്യ; എന്‍എസ്ജി അംഗത്വത്തിന് പാരവെച്ച് ചൈനയുടെ വീറ്റോ

suji
ഉപാധികളെല്ലാം പാലിച്ച് ഇന്ത്യ; എന്‍എസ്ജി അംഗത്വത്തിന് പാരവെച്ച് ചൈനയുടെ വീറ്റോ

വാഷിംഗ്ടണ്‍: ആണവ ദാതാക്കളുടെ സംഘടനയില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കാതിരിക്കാന്‍ ചൈന വീറ്റോ അധികാരം വിനിയോഗിച്ചതായി അമേരിക്ക. ഇന്ത്യ എല്ലാവിധ ഉപാധികളും പാലിക്കുന്നതിനാല്‍ സംഘടനയിലെ അംഗത്വത്തിനായി അമേരിക്കയുടെ പിന്തുണ ഉണ്ടാകുമെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ വ്യക്തമാക്കി.

ആണവ വ്യാപാരം നിയന്ത്രിക്കുന്ന 48 അംഗ ആണവ ക്ലബില്‍ ചൈനയാണ് ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത്. യുഎസിന് പുറമെ പല പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണ ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ചൈന തങ്ങളുടെ നിലപാട് തിരുത്താന്‍ തയ്യാറല്ല.

ആണവര്‍നിര്‍വ്യാപന കരാറില്‍ അംഗത്വത്തിന് ശ്രമിക്കുന്ന പുതിയ രാജ്യങ്ങള്‍ ഒപ്പുവെയ്ക്കണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ഇതാണ് ഇന്ത്യയുടെ അംഗത്വത്തെ തടയുന്ന ഘടകവും. ചൈന വീറ്റോ അധികാരം പ്രയോഗിക്കുന്നതിന്റെ യുഎസും ഇന്ത്യയും തമ്മില്‍ ഈ രംഗത്തെ സഹകരണത്തില്‍ വ്യത്യാസമുണ്ടാകില്ലെന്ന് സൗത്ത്, സെന്‍ഡ്രല്‍ ഏഷ്യയിലെ യുഎസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി വ്യക്തമാക്കി.

 

Read more topics: india ,nuclear suppliers, china
English summary
india fulfils all conditions but out of nuclear suppliers group due to chinas veto
topbanner

More News from this section

Subscribe by Email