Wednesday November 14th, 2018 - 7:00:pm
topbanner

'ഇമ്രാന്‍ ഖാന് അവിഹിത ബന്ധത്തില്‍ 5 മക്കള്‍'; സ്വവര്‍ഗരതിയിലും താത്പര്യമെന്ന് മുന്‍ ഭാര്യ

NewsDesk
'ഇമ്രാന്‍ ഖാന് അവിഹിത ബന്ധത്തില്‍ 5 മക്കള്‍'; സ്വവര്‍ഗരതിയിലും താത്പര്യമെന്ന് മുന്‍ ഭാര്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്റെ അവിഹിത ബന്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തി മുന്‍ ഭാര്യ റഹാം ഖാന്‍.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'റഹാം ഖാന്‍' എന്ന ആത്മകഥയിലാണ് ഇമ്രാന്‍ ഖാനെതിരെ വെളിപ്പെടുത്തലുകള്‍. ഇമ്രാന്‍ ഖാന് വിവാഹേതര ബന്ധത്തില്‍ അഞ്ചു മക്കളുണ്ടെന്നും അവരില്‍ ചിലര്‍ ഇന്ത്യക്കാരാണെന്നും രഹാം വെളിപ്പെടുത്തി.

ഇമ്രാന്‍ ഖാനും റഹാം ഖാനും തമ്മില്‍ 10 മാസം നീണ്ടുനിന്ന വൈവാഹിക ബന്ധത്തിനുശേഷം വേര്‍പിരിഞ്ഞിരുന്നു. ഇമ്രാന്‍ ഖാന്റെ സ്വവര്‍ഗ രതിയിലുള്ള താല്‍പര്യം അടക്കമുള്ള കാര്യങ്ങള്‍ റഹാം പുറത്തുവിട്ട പുസ്തകത്തിലുണ്ട്.

റഹാം ഖാനും ഇമ്രാന്‍ ഖാനും തമ്മിലുണ്ടായ സംഭാഷണത്തിന്റെ വിവരണത്തിലൂടെയാണ് അവിഹിത സന്താനങ്ങളെക്കുറിച്ചുള്ള പരാമര്‍ശം. തന്റെ മുന്‍ ഭര്‍ത്താവിന്റെ വ്യക്തിഗതമായ വിവരങ്ങള്‍ തനിക്കോ മറ്റാര്‍ക്കെങ്കിലുമോ താല്‍പര്യമുണര്‍ത്തേണ്ട കാര്യമല്ലെങ്കിലും ചിലപ്പോള്‍ അതിന് പ്രസക്തിയുണ്ടെന്ന് റഹാം ഖാന്‍ ഒരു ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റഹാം ഖാന്‍ പറയുന്നു. ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത് തനിക്ക് സംഭവിച്ച പിഴവായിരുന്നെന്നും ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ ബോധവല്‍കരിക്കുകയെന്നതുകൂടി തന്റെ പുസ്തകത്തിന്റെ ലക്ഷ്യമാണെന്നും അവര്‍ പറയുന്നുണ്ട്. ടെലിവിഷന്‍ അവതാരകയായ റഹാം ഖാന്‍ 2015ല്‍ ആണ് ഇമ്രാന്‍ ഖാനുമായി വിവാഹം കഴിച്ചത്. പത്തു മാസത്തിനു ശേഷം അവര്‍ വിവാഹ മോചിതയാകുകയും ചെയ്തു.

Read more topics: India, drugs, Imran Khans, wife, Reham
English summary
Indian kids, drugs: Imran Khans’s ex- wife Reham spins it all in her book
topbanner

More News from this section

Subscribe by Email