Saturday September 21st, 2019 - 11:13:pm
topbanner
Breaking News
jeevanam

നരേന്ദ്ര മോദിയെ ആശംസകള്‍ അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

suji
നരേന്ദ്ര മോദിയെ ആശംസകള്‍ അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 'തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സഖ്യകക്ഷികള്‍ക്കും അഭിനന്ദനങ്ങള്‍', ഇമ്രാന്‍ പറഞ്ഞു. ദക്ഷിണേഷ്യയുടെ വികസനത്തിന് മോദിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ബാലാകോട്ട് പ്രത്യാക്രമണം നടത്തിയതോടെ, പാകിസ്ഥാനുമായി നിരന്തരമായ നയതന്ത്രസംഘര്‍ഷത്തിലായി ഇന്ത്യ.
പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ബാലക്കോട്ടെ ഇന്ത്യയുടെ പ്രത്യാക്രമണ ശേഷം സ്ഥിതി വഷളാകുകയും ചെയ്തിരുന്നു. മോദി സര്‍ക്കാരിനെതിരെ അധികാരത്തില്‍ തുടരാനുള്ള തന്ത്രമാണ് മോദിയുടേത് എന്നുവരെ ഇമ്രാന്‍ഖാന്‍ പ്രതികരിച്ചിരുന്നു. ഏതായാലും പുതിയ സാഹചര്യത്തില്‍ വീണ്ടും ഇന്ത്യയില്‍ മോദി അധികാരത്തിലെത്തുന്നത്. അതിര്‍ത്തിയില്‍ സമാധാനം പുലരാന്‍ പാകിസ്ഥാന് ഇന്ത്യയുടെ സഹകരണം അത്യാവശ്യവുമാണ്.

 

Viral News

Read more topics: imran khan, modi
English summary
imran khan about modis success
topbanner

More News from this section

Subscribe by Email