Thursday November 15th, 2018 - 8:14:pm
topbanner

ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്റെ പാവ; ഇന്ത്യക്ക് പ്രതീക്ഷ വേണ്ടെന്ന് മുന്‍ ഭാര്യ

suji
ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്റെ പാവ; ഇന്ത്യക്ക് പ്രതീക്ഷ വേണ്ടെന്ന് മുന്‍ ഭാര്യ

ദില്ലി: മുന്‍ പാക് ക്രിക്കറ്ററും, നിലവിലെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷ വേണ്ടെന്ന് മുന്‍ ഭാര്യ റെഹാം ഖാന്‍. മയക്കുമരുന്നും, ലൈംഗികതയും, അഴിമതിയും, നേരായ ബന്ധത്തിലൂടെയല്ലാത്ത കുട്ടികളുടെയും കഥ പറഞ്ഞ് പാക് തെരഞ്ഞെടുപ്പിന് മുന്‍പ് പാകിസ്ഥാനെ ഞെട്ടിച്ച ശേഷമാണ് പത്രപ്രവര്‍ത്തക കൂടിയായ റെഹാം ഖാന്റെ അഭിപ്രായപ്രകടനം.

പ്രധാനമന്ത്രിയാകാനുള്ള യാതൊരു അനുഭവസമ്പത്തും ഇല്ലാതെയാണ് ഇമ്രാന്‍ ആ കസേര ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ മികച്ച പ്രകടനം ഇമ്രാന്റെ ലക്ഷ്യമല്ല. ആ കസേര മാത്രമാണ് അയാളെ മോഹിപ്പിച്ചത്, റെഹാം വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയല്ല ഇമ്രാന്‍ കസേരയിലെത്തിയതെന്നും അവര്‍ പറയുന്നു.

ഇമ്രാന്‍ പാക് സൈന്യത്തിന്റെ പാവയും, പാശ്ചാത്യ ചേരിയുടെ ഇടനിലക്കാരനും മാത്രമാണ്. അവരുടെ ആവശ്യങ്ങള്‍ക്കായാണ് ഇയാളെ നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്വതന്ത്രമായ നിലപാടുകള്‍ അദ്ദേഹം സ്വീകരിക്കുമെന്ന് പ്രതീക്ഷ വേണ്ട. നവാസ് ഷെറീഫ് ഇന്ത്യയ്ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമെന്ന പദവി നല്‍കി വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്ഥാനത്ത് നിന്നും നീക്കിയത്.

ഇന്ത്യയില്‍ സുഹൃത്തുക്കളും ബന്ധങ്ങളുമുള്ള ഇമ്രാനുമായി പ്രധാനമന്ത്രിയായ ഇമ്രാനെ താരതമ്യം ചെയ്യരുതെന്നും റെഹാം ഖാന്‍ ആവശ്യപ്പെട്ടു. സ്വന്തം താല്‍പര്യത്തിനായി പിന്തുണയ്ക്കുന്നവരെയും, അടുത്ത സുഹൃത്തുക്കളെയും ഇയാള്‍ ത്യാജിച്ചു. ഇതുവരെ പറഞ്ഞിരുന്നതെല്ലാം ഉപേക്ഷിച്ചാണ് ഇമ്രാന്‍ പദവിയില്‍ എത്തിയതെന്നും മുന്‍ ഭാര്യ കൂട്ടിച്ചേര്‍ക്കുന്നു.

 

Read more topics: imran, pakistani military
English summary
imran is a puppet of the pakistani military
topbanner

More News from this section

Subscribe by Email