Monday November 19th, 2018 - 2:53:pm
topbanner

കാത്തിരുന്ന് മടുത്തു ; യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ വഴി ചാടി പിടിയിലുമായി

suji
കാത്തിരുന്ന് മടുത്തു ; യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ വഴി ചാടി പിടിയിലുമായി

വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തു ചാടിയ യാത്രക്കാരനെ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വിദേശ വിമാന കമ്പനിയായ റയാന്‍ എയര്‍വേസിലാണ് സംഭവം. ലണ്ടനില്‍ നിന്ന് ദക്ഷിണ സ്‌പെയ്‌നിലെ മലാഗ വിമാനത്താവളത്തിലെത്തിയ റയാന്‍ വിമാനം യാത്രക്കാരെ ഇറക്കുന്നതിലുള്ള സിഗ്‌നലായി കാത്തിരിക്കുമ്പോഴായിരുന്നു യാത്രക്കാരില്‍ ഒരാള്‍ അത്യാഹിത വാതില്‍ വഴി എടുത്തുചാടിയത്. മറ്റു യാത്രക്കാര്‍ നോക്കി നില്‍ക്കേ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടുകയായിരുന്നു.

എന്നാല്‍ വിമാനത്തിന്റെ ചിറകിലാണ് യാത്രക്കാരന്‍ വീണത്. ഇതു കണ്ട പൈലറ്റ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ കൈയ്യോടെ പിടികൂടുകയും ചെയ്തു. കാത്തിരുന്ന് മുഷിഞ്ഞതിനാലാണ് താന്‍ എമര്‍ജന്‍സി എക്‌സിറ്റ് ഉപയോഗിച്ചതെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.                                                                                                                                                                    
യാത്രക്കാരില്‍ ഒരാളാണ് മൊബൈലില്‍ ഇയാളുടെ വീഡിയോ ചിത്രീകരിച്ചത്. ഇത് സുരക്ഷാ ജീവനക്കാര്‍ തെളിവായി എടുത്തു.

 

Read more topics: passenger, emergency plane exit
English summary
Impatient passenger jumps out emergency plane exit
topbanner

More News from this section

Subscribe by Email