Monday November 19th, 2018 - 1:25:pm
topbanner

അനധികൃത സ്വത്ത് സമ്പാദനം: നവാസ് ഷെരീഫിനെ പ്രതിചേര്‍ത്തു

sadu prakash
അനധികൃത സ്വത്ത് സമ്പാദനം: നവാസ് ഷെരീഫിനെ പ്രതിചേര്‍ത്തു

ഇസ്ലാമാബാദ്: ലണ്ടനിലെ സ്വത്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ച കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും പ്രതിചേര്‍ത്തു. പാകിസ്താന്‍ അഴിമതി വിരുദ്ധ കോടതിയാണ് ഇരുവരെയും പ്രതിചേര്‍ത്തിരിക്കുന്നത്. നവാസ് ഷെരീഫ്, മകള്‍ മാറിയം, ഭര്‍ത്താവ് മുഹമ്മദ് സഫ്ദാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

സഫ്ദറും മറിയവും കോടതിയില്‍ നേരിട്ടു ഹാജരായെങ്കിലും ഷെരീഫിനുവേണ്ടി അഭിഭാഷകനാണ് ഹാജരായത്. അസുഖ ബാധിതയായ ഭാര്യയെ കാണാന്‍ ബ്രിട്ടനിലേക്ക് പോകുന്നതിനാലാണ് ഷെരീഫിനുവേണ്ടി അഭിഭാഷകന്‍ മാത്രം ഹാജരായത്.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലായില്‍ പാക് സുപ്രീം കോടതി ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു.

ഷെരീഫിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തിന്മേല്‍ അന്വേഷണം നടത്താന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കും ലണ്ടനില്‍ ആഡംബര ഫ്ളാറ്റുകളും സ്വത്തുക്കളുമുണ്ടെന്ന വിവരം പാനമ രേഖകളിലൂടെയാണ് പുറത്തെത്തിയത്. പാക് മുന്‍ പ്രധാനമന്ത്രിക്ക് ജയിലിലേക്ക് വഴി തുറക്കുന്നതാണ് പുതുതായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

 

 

English summary
illegal property: Navas sherif has been accused
topbanner

More News from this section

Subscribe by Email