Saturday May 25th, 2019 - 12:47:pm
topbanner
topbanner

അപൂര്‍വ്വ ശ്വാസ രോഗത്തെ തുടര്‍ന്ന് ജീവിതം വെറുത്ത ഭാര്യയെ മരിക്കാന്‍ അനുവദിച്ചു ; 57 കാരന്റെ ജീവിതം നിയമ പിടിയില്‍

suji
അപൂര്‍വ്വ ശ്വാസ രോഗത്തെ തുടര്‍ന്ന് ജീവിതം വെറുത്ത ഭാര്യയെ മരിക്കാന്‍ അനുവദിച്ചു ; 57 കാരന്റെ ജീവിതം നിയമ പിടിയില്‍

ഒരു നിര്‍ണ്ണായക നിമിഷത്തില്‍ ജെയിംസ് ഹൗളി ഒരു തീരുമാനത്തിലെത്തി ,ഭാര്യയുടെ ആവശ്യപ്രകാരം സ്വിറ്റ്‌സര്‍ലണ്ടിലെ ആത്മഹത്യാ ക്ലിനിക്കായ ഡിഗ്‌നിറ്റാസില്‍ എത്തുകയും അവരെ മരണത്തിലേക്ക് കൈപിടിച്ച് ആനയിക്കുകയും ചെയ്ത ജെയിംസിന് ഇനി നേരിടാനുള്ള സ്വദേശമായ ബ്രിട്ടനിലെ അന്വേഷണങ്ങളാണ്. എട്ട് വര്‍ഷക്കാലമാണ് തന്റെ കണ്‍മുന്നില്‍ ഇല്ലാതാകുന്ന ഭാര്യയെ ജെയിംസ് ഹൗളി കണ്ടത്. ഒന്നും, രണ്ടുമല്ല 33 വര്‍ഷക്കാലമാണ് ഇരുവരും ഒന്നിച്ച് ആരോഗ്യത്തോടെ ജീവിച്ചത്. പക്ഷെ 2004ല്‍ 47ാം വയസ്സില്‍ എത്തിനില്‍ക്കവെ ഹെലന്‍ ജോണ്‍സണ് ഒരു അപൂര്‍വ്വ ശ്വാസകോശ രോഗാവസ്ഥ രൂപപ്പെട്ടു. സന്തോഷത്തോടെ സ്വതന്ത്രമായി നടന്നിരുന്ന ഹെലന്‍ ക്ഷീണിതയായി, ശ്വാസമെടുക്കുന്നത് പോലും ബുദ്ധിമുട്ടായി, ഏതാനും ചുവടുകളില്‍ കൂടുതല്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയും. ഭാരം കുറഞ്ഞ് എല്ലിന്‍കൂടായി മാറി. ഒപ്പം ചര്‍മ്മത്തിന്റെയും മുടിയുടെയും നിറവും മാറി മറ്റൊരാളായി മാറി.

ദിവസങ്ങളും, ആഴ്ചകളും കടന്നുപോകവെ അവരില്‍ നിന്നും ജീവന്റെ ഓരോ അംശങ്ങള്‍ കുറഞ്ഞുവന്നു. ഒടുവില്‍ ഹെലന്റെ കണ്ണിലെ കാഴ്ചയും കവര്‍ന്നു. 2015 ആഗസ്റ്റ് എത്തുമ്പോഴേക്കും ചികിത്സ നല്‍കാനുള്ള എല്ലാവിധ അവസരങ്ങളും ഉപയോഗിച്ച് പൂര്‍ത്തിയായിരുന്നു. അപ്പോള്‍ ഹെലന് ജെയിംസിനോട് പറയാന്‍ ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. തന്നെ സ്വിസ് ആത്മഹത്യാ ക്ലിനിക്കായ ഡിഗ്‌നിറ്റാസില്‍ എത്തിക്കുക. അവിടെ മരണം വരിക്കാം. മരിക്കാന്‍ താല്‍പര്യം ഉണ്ടായിട്ടല്ല, പക്ഷെ അന്തസ്സോടെ ജീവിക്കുകയും മരിക്കുകയും വേണം എന്ന നിശ്ചയദാര്‍ഢ്യമാണ് ഇരുവരെയും ഡിഗ്‌നിറ്റാസില്‍ എത്തിച്ചത്. അന്ത്യനിമിഷത്തില്‍ അത്രയും നാള്‍ ജീവന് തുല്യം സ്‌നേഹിച്ച പങ്കാളിയെ ഉപേക്ഷിച്ച് ഇനിയൊരിക്കലും കാണാന്‍ കഴിയാത്ത ഇടങ്ങളിലേക്ക് അവര്‍ യാത്രയായി.

എന്നാല്‍ ബ്രിട്ടനിലെ നിയമപ്രകാരം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നത് 14 വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വെസ്റ്റ് ബ്രോംവിച്ചിലുള്ള വീട്ടില്‍ ഇപ്പോള്‍ ഈ 57കാരന് വിശ്രമിക്കാന്‍ നേരമില്ല. കേസില്‍ ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് ആശ്വാസം.

Read more topics: husband, suicide clinic, uk
English summary
husband taking wife swiss suicide clinic
topbanner

More News from this section

Subscribe by Email