Tuesday November 13th, 2018 - 8:28:am
topbanner

മീന്‍ പൊളിക്കുന്നത് പോലെ ഭാര്യയുടെ തോലുരിച്ചു; ജഡത്തിനൊപ്പം കുട്ടികളെ നിര്‍ത്തി ഭര്‍ത്താവ് ഫോട്ടോയെടുത്തു

suji
മീന്‍ പൊളിക്കുന്നത് പോലെ ഭാര്യയുടെ തോലുരിച്ചു; ജഡത്തിനൊപ്പം കുട്ടികളെ നിര്‍ത്തി ഭര്‍ത്താവ് ഫോട്ടോയെടുത്തു

ഭാര്യയുടെ തൊലി പൊളിച്ചെടുത്ത ശേഷം കുട്ടികളെ ജഡത്തിനരികില്‍ നിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യിച്ച് ഒരു പിതാവ്. തന്റെ കുടുംബത്തെ ഒരുമിച്ച് നിര്‍ത്താനാണ് കടുപ്പമേറിയ ഈ കൃത്യങ്ങള്‍ ചെയ്തതെന്നാണ് വിചാരണ നേരിടുന്ന 36കാരന്‍ ജസ്റ്റിന്‍ റേ വെളിപ്പെടുത്തിയത്. അല്ലാതെ തനിക്ക് ഇതൊരു തമാശയായിരുന്നില്ലെന്നും ഇയാള്‍ പറയുന്നു.

റേയും, രണ്ട് കുട്ടികളും ഒരു സ്റ്റോറേജ് യൂണിറ്റില്‍ താമസിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഭാര്യ ജെസീക്ക മൊണ്ടേറോയുടെ ശരീര ബാഗങ്ങള്‍ കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. കാന്‍സാസിലെ സിറ്റി മോട്ടലില്‍ വെച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ച ശേഷം ജെസീക്ക ജീവനൊടുക്കിയെന്നാണ് റേ അവകാശപ്പെടുന്നത്.

എന്നാല്‍ ആത്മഹത്യ ചെയ്ത സംഭവം പോലീസിനെ അറിയിക്കാനൊന്നും ഭര്‍ത്താവ് മുതിര്‍ന്നില്ല. പകരം ബാത്ത്ടബ്ബില്‍ വെച്ച് ഇവരുടെ മൃതദേഹം വെട്ടിമുറിച്ചു. തന്റെ പെണ്‍മക്കളെ അധികൃതര്‍ കൊണ്ടുപോകുമെന്ന് ഭയന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാളുടെ മൊഴി. എട്ട് മണിക്കൂര്‍ കൊണ്ടാണ് ഭാര്യയുടെ മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ കയറ്റിയത്.

തീര്‍ത്തും അവശമായ നിലയിലാണ് റേയെയും മക്കളെയും പോലീസ് കണ്ടെത്തുന്നത്. ഇവരെ കസ്റ്റഡില്‍ എടുത്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. മൃതദേഹം ഒളിപ്പിച്ചതിനും, കുട്ടികളെ അപകടത്തിലാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

 

Read more topics: husband , skinned , wife, kid
English summary
husband skinned his wife like a fish and then had kids pose with her corpse
topbanner

More News from this section

Subscribe by Email