Sunday October 21st, 2018 - 10:45:pm
topbanner
Breaking News

ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ച് വികൃതമാക്കി ; ഭര്‍ത്താവിന് ആറര വര്‍ഷം ജയില്‍

suji
ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ച് വികൃതമാക്കി ; ഭര്‍ത്താവിന് ആറര വര്‍ഷം ജയില്‍

ഭാര്യയുടെ മൂക്ക് കടിച്ച് പറിച്ചെടുത്ത് ആജീവനാന്തം വൈരൂപ്യം നല്‍കിയ ഭര്‍ത്താവിന് കോടതി ആറര വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. വിവാഹം കഴിച്ച അന്ന് മുതല്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നു താനെന്ന് കോടതിയില്‍ വ്യക്തമാക്കി. കണക്ടികട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡ് കോടതിയാണ് 55കാരനായ റോഡ്വെല്‍ ക്ലേയ്ക്ക് ശിക്ഷ വിധിച്ചത്. 2015 ആഗസ്റ്റിലായിരുന്നു ഭാര്യയുടെ മൂക്ക് ഇയാള്‍ കടിച്ച് പറിച്ചെടുത്തത്. ഇതോടെ ഇരുവരും വിവാഹമോചിതരുമായി. ജീവിതകാലം മുഴുവന്‍ തന്നെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത ഭര്‍ത്താവ് ഇത് ഇപ്പോഴും തുടരുകയാണെന്ന് ഇര കോടതിയെ അറിയിച്ചു.

കണ്ണാടിയില്‍ ഓരോ തവണ നോക്കുമ്പോഴും താന്‍ നേരിട്ട അനുഭവങ്ങള്‍ മനസ്സിലേക്ക് എത്തുന്നു. പുതിയ മൂക്ക് വെച്ചുപിടിപ്പിപ്പ് രൂപം വീണ്ടെടുക്കാന്‍ സര്‍ജറി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മുന്‍ ഭാര്യ. എന്നാല്‍ വിവാഹമോചനം നടന്നെങ്കിലും മുന്‍ഭാര്യയെ ഇപ്പോഴും താന്‍ സ്‌നേഹിക്കുന്നുവെന്ന് ക്ലേ കോടതിയില്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ശിക്ഷിക്കുന്നത് കര്‍ത്താവിനെ കുരിശേറ്റിയ പോലെയാകുമെന്നും ഇയാള്‍ പറഞ്ഞു.

ഭാര്യയുടെ മൂക്ക് കടിച്ചെടുത്തതില്‍ മാപ്പ് പറയുന്നത് പോലും അറ്റോണി പറയുമ്പോള്‍ മാത്രമാണ്. ഇതോടെ ചെയ്ത ക്രൂരതയില്‍ യാതൊരു കുറ്റബോധവും ക്ലേയ്ക്ക് ഇല്ലെന്ന് തെളിഞ്ഞതായി ജഡ്ജി വ്യക്തമാക്കി. സ്ത്രീയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന ഭയവുമുള്ളതിനാല്‍ ആറര വര്‍ഷം ജയിലില്‍ കിടക്കാനും മൂന്ന് വര്‍ഷത്തെ പ്രൊബൈഷനും കോടതി വിധിച്ചു.

 

Read more topics: man, arrest
English summary
husband get six years imprisonment who torture wife
topbanner

More News from this section

Subscribe by Email