Tuesday October 23rd, 2018 - 3:14:pm
topbanner
Breaking News

ഗര്‍ഭിണിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍ ; കൊലയ്ക്ക് മുമ്പേ ഫേസ്ബുക്ക് സ്റ്റാറ്റസ് മാറ്റി ' വിഭാര്യനെന്ന്'

suji
ഗര്‍ഭിണിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍ ; കൊലയ്ക്ക് മുമ്പേ ഫേസ്ബുക്ക് സ്റ്റാറ്റസ് മാറ്റി ' വിഭാര്യനെന്ന്'

ഭര്‍ത്താവിന്റെ ഭാര്യയെ കൊല്ലാനുള്ള ശ്രമം പൊളിഞ്ഞു. ഫ്‌ളോറിഡയിലാണ് സംഭവം. ഗര്‍ഭിണിയായ ഭാര്യയെ 32 കാരനായ മൈക്കിള്‍ സ്‌കോട്ട് വില്‍സണ്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വാതിലില്‍ ഷോക്കടിപ്പിക്കാനുള്ള സജ്ജീകരണമൊരുക്കി. എന്നാല്‍ ഫേസ്ബുക്ക് സ്റ്റാറ്റസ് മാത്രം നേരത്തെ മാറ്റി. ഒപ്പം വാതിലില്‍ കുട്ടികളെ തൊടീക്കരുതെന്ന് ഉപദേശവും . ഭാര്യാ പിതാവിന് സംശയം തോന്നിയതോടെ പ്രതി കുടുങ്ങി. 

ഭാഗ്യവശാലാണ് പദ്ധതി പൊളിഞ്ഞത്. ഭാര്യാ പിതാവിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച വസ്തുക്കളും ബാറ്ററിയും ഉപയോഗിച്ചാണ് വില്‍സണ്‍ മരണവാതില്‍ സൃഷ്ടിച്ചത്. കുട്ടികളെ വാതിലില്‍ സ്പര്‍ശിക്കുവാന്‍ അനുവദിക്കരുതെന്ന വിചിത്രമായ ഉപദേശത്തില്‍ സംശയം തോന്നുകയായിരുന്നു. ഒടുവില്‍ പിടിക്കപ്പെട്ടു.                                                                 
ഫേസ്ബുക്കില്‍ വിഭാര്യനെന്നാക്കിയ ശേഷമാണ് പണിയൊപ്പിച്ചത്. 150000 ഡോളറിന്റെ ജാമ്യമാണ് ഇയാളെ പുറത്തുവിടാന്‍ വേണ്ടിവരിക. ഏതായാലും പണി ഇരന്നുവാങ്ങിയെന്ന് ചുരുക്കം.

Read more topics: husband, arrest
English summary
husband arrested who try to kill wife in florida
topbanner

More News from this section

Subscribe by Email