Tuesday January 22nd, 2019 - 10:41:pm
topbanner

ഫ് ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക്; ആശങ്കയോടെ ലോകം

NewsDesk
ഫ് ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക്; ആശങ്കയോടെ ലോകം

വാഷിംഗ്ടണ്‍: സമീപകാലത്ത ശക്തമായ ചുഴലിക്കാറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട ഫ് ളോറന്‍സ് അമേരിക്കന്‍ തീരത്തേക്കടുക്കുന്നു. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ വീശിയിരുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ വേഗത 165 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാറ്റിന് മുന്‍പേ എത്തിയ കനത്ത മഴയില്‍ കരോലിനയിലും വിര്‍ജീനിയയിലും വെള്ളപ്പൊക്കം രൂക്ഷമായി. നോര്‍ത്ത്, സൗത്ത് കരോളിന, വിര്‍ജീനിയ എന്നിവിടങ്ങളിലെ10 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

മുപ്പത് വര്‍ഷത്തിനിടെ കരോലിനയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. കാറ്റ് കരയിലെത്തുന്നതോടെ ശക്തികുറയുമെന്നാണ് പ്രതീക്ഷ. ദുരന്തത്തെ നേരിടാന്‍ അമേരിക്ക തയാറാണെന്നും സാമ്പത്തിക, മാനവവിഭവ ശേഷികള്‍ പരമാവധി ഉപയോഗിക്കുമെന്നും പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് അറിയിച്ചു.

1989ല്‍ തെക്ക്, വടക്ക് കരോളിനകളില്‍ കനത്ത നാശമുണ്ടാക്കിയ ഹ്യൂഗോ ചുഴലിക്കാറ്റിനുശേഷമുണ്ടാകുന്ന ഏറ്റവും വലുതാണ് ഫ് ളോറന്‍സ് ചുഴലിക്കാറ്റ്.

Read more topics: Hurricane, Florence, US
English summary
Hurricane Florence: 'Life- threatening' storm starts to lash US
topbanner

More News from this section

Subscribe by Email