topbanner
Friday November 24th, 2017 - 7:38:am
topbanner
Breaking News

9 മക്കളെയും, ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകന് പിന്നാലെ പോയ സ്ത്രീയെ അടിച്ചുപരത്തി ഫേസ്ബുക്ക്!

suji
9 മക്കളെയും, ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകന് പിന്നാലെ പോയ സ്ത്രീയെ അടിച്ചുപരത്തി ഫേസ്ബുക്ക്!

23 വര്‍ഷത്തെ വിവാഹജീവിതവും, 9 മക്കളെയും ഉപേക്ഷിച്ചാണ് ആഫ്രിക്കന്‍ കാമുകനൊപ്പം ജീവിക്കാനായി ആ സ്ത്രീ വിമാനം കയറിയത്.എന്നാല്‍ ഈ ഉദ്യമത്തിന് ഒരുമ്പെട്ട് യാത്രയായ 44-കാരി ഹെയ്ദി ഹെപ്‌സ്‌വര്‍ത്തിനെ എടുത്തിട്ട് പൂശുകയാണ് ഫേസ്ബുക്കന്‍മാര്‍. അടുത്തിടെ ഫേസ്ബുക്ക് ഉപയോഗിച്ച് തുടങ്ങിയതോടെ ഭാര്യ ആളാകെ മാറിപ്പോയെന്നും പിന്നാലെ കാമുകനെ കണ്ടെത്തി യാത്രയായെന്നുമാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഗാംബിയക്കാരനൊപ്പമാണ് കുടുംബം ഉപേക്ഷിച്ച് ഹെയ്ദി പോയത്. എന്നാല്‍ വാര്‍ത്തകളില്‍ സംഭവം സ്ഥാനം പിടിച്ചതോടെ സോഷ്യല്‍ മീഡിയക്കാര്‍ 44-കാരിയെ വളഞ്ഞിട്ട് അക്രമിക്കുകയാണ്. മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ നിങ്ങള്‍ക്ക് വട്ടാണെന്നാണ് സോഷ്യല്‍ മീഡിയ ഉപോക്താക്കള്‍ പ്രതികരിക്കുന്നത്.

നിങ്ങള്‍ ഇപ്പോള്‍ സ്വപ്നലോകത്താണ്, അത് താല്‍ക്കാലികമാണ്. തിരികെ വരിക കുടുംബത്തോടൊപ്പം ജീവിക്കുക, ചിലര്‍ ഉപദേശിക്കുന്നു. കുട്ടികളെ ഉപേക്ഷിച്ച് പോയ നിങ്ങളെന്ത് അമ്മയാണെന്നാണ് മറ്റ് ചിലരുടെ ചോദ്യം. ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നത് വലിയ തെറ്റല്ലെങ്കിലും 9 മക്കളെ ഉപേക്ഷിച്ചത് കടുംകൈയായി പോയെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

 

Read more topics: facebook, lover
English summary
house wife who ran of with lover critized by fb friends
topbanner topbanner

More News from this section

Subscribe by Email