Monday September 24th, 2018 - 10:10:am
topbanner

ആശുപത്രിയില്‍ വന്‍തീപിടിത്തം; 31 ആളുകള്‍ വെന്തുമരിച്ചു, നിരവധി ആളുകള്‍ക്ക് പരിക്ക്

Jikku Joseph
ആശുപത്രിയില്‍ വന്‍തീപിടിത്തം; 31 ആളുകള്‍ വെന്തുമരിച്ചു, നിരവധി ആളുകള്‍ക്ക് പരിക്ക്

സിയൂള്‍: തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗ് ആശുപത്രിയില്‍ വന്‍തീപിടിത്തം. 31 ആളുകള്‍ വെന്തുമരിച്ചു. സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു.

നാല്‍പതിലധികം പേര്‍ക്ക് തീപിടിത്തത്തില്‍ പരിക്കേറ്റു. ഇവരില്‍ 11 പേരുടെ നില ഗുരുതരമാണ്. അഗ്നിശമനസേന എത്തി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കി. പ്രായമായവരടക്കം നൂറോളം രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

English summary
hospital fire kills at least 31 people, injures 77 in south korea
topbanner

More News from this section

Subscribe by Email