Wednesday November 14th, 2018 - 7:01:am
topbanner

ഫറോ ദ്വീപുകളില്‍ ഡോള്‍ഫിനുകളുടെയും തിമിംഗലങ്ങളുടെയും കൂട്ടക്കൊല; വെള്ളം ചുവന്നൊഴുകി

suji
 ഫറോ ദ്വീപുകളില്‍ ഡോള്‍ഫിനുകളുടെയും തിമിംഗലങ്ങളുടെയും കൂട്ടക്കൊല; വെള്ളം ചുവന്നൊഴുകി

ടോര്‍ഷാണ്‍: ലോകത്തെ ഞെട്ടിച്ച് കൊണ്ട് നൂറുകണക്കിന് ഡോള്‍ഫിനുകളുടെയും, തിമിംഗലങ്ങളുടെയും കൂട്ടക്കൊല നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്. ഫറോ ദ്വീപുകളില്‍ നടക്കുന്ന പരമ്പരാഗത വേട്ടയുടെ ഭാഗമായാണ് ഈ കൂട്ടക്കൊല അരങ്ങേറിയത്. 13ാം നൂറ്റാണ്ടില്‍ ആരംഭിച്ച കൂട്ടക്കൊല ആചരിച്ചപ്പോള്‍ ഹ്വാല്‍വിക് തീരത്തെ വെള്ളത്തിന്റെ നിറം ചുവപ്പായി.

എല്ലാ വര്‍ഷവും ഗ്രൈണ്ടാഡാര്‍പ്‌സ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വേട്ടയില്‍ എണ്ണൂറോളം പൈലറ്റ് തിമിംഗലങ്ങളും, ഡോള്‍ഫിനുകളും കൊലക്കത്തിക്ക് ഇരയാകും. മറൈന്‍ കണ്‍സര്‍വേഷന്‍ സംഘമായ സീ ഷെപ്പേര്‍ഡാണ് തീരത്ത് കൂട്ടിയിട്ട മത്സ്യങ്ങളുടെ സരീരങ്ങളുടം ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ജീവനോടെ ഇരിക്കുന്ന ഇവയുടെ തലയുടെ ഒരുഭാഗം മുറിച്ച നിലയിലാണ് കാണപ്പെടുന്നത്. കടലില്‍ നിന്നും തീരത്തേക്ക് തിമിംഗലങ്ങളെയും, ഡോള്‍ഫിനുകളെയും ആട്ടിയോടിച്ച ശേഷമാണ് ഗ്രാമീണര്‍ കൂട്ടക്കൊല നടത്തുക. ഒന്നര മണിക്കൂര്‍ വേരത്തെ വേട്ടയ്‌ക്കൊടുവില്‍ തീരം ചുവപ്പണിഞ്ഞു.

21ാം നൂറ്റാണ്ടിന് ചേരാത്ത ആചാരമാണിതെന്ന് ആരോപിച്ച് വേട്ടക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ പ്രാചീനമായ ആചാരമാണെന്ന പേരില്‍ ഫറോ ദ്വീപ് സര്‍ക്കാര്‍ ഇതിനെ പിന്തുണയ്ക്കുകയാണ്.

 

Read more topics: dolphins, fishermen , faroe Islands
English summary
horrifying moment dolphins are slaughtered by laughing fishermen in the faroe Islands
topbanner

More News from this section

Subscribe by Email