Wednesday April 25th, 2018 - 1:57:pm
topbanner

വിധിയെ തോല്‍പ്പിച്ച സുന്ദരി

Jikku Joseph
വിധിയെ തോല്‍പ്പിച്ച സുന്ദരി

വിധിയെ തോല്‍പ്പിച്ചൊരു യുവതി. ബ്രിട്ടനില്‍ നടന്ന് കോംഗോ സുന്ദരിയെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിലാണ് വിധിയെ തോല്‍പ്പിച്ച് യുവതി വിജയം കൈവരിച്ച്ത്. ഹോര്‍സിലി സിന്‍ഡ വാ എംബോംഗോ എന്ന് എയ്ഡ്‌സ് ബാധിതയായ യുവതിയാണ് ബ്രിട്ടനിലെ കോംഗോ സുന്ദരിയെ തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

സ്ട്രാറ്റ്‌ഫോര്‍ഡ് ടൗണ്‍ ഹാളിലെ ഗ്രാന്റ്ഫിനാലേയില്‍ സുന്ദരിമാരെ പിന്തള്ളിയാണ് യുവതി സുന്ദരിപ്പട്ടം സ്വന്തമാക്കിയത്. എയ്ഡ്‌സ് രഹിത ലോകത്തിനായി പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് സ്റ്റോപ്പ് എയ്ഡ്‌സ് സന്നദ്ധ സംഘടനയില്‍ അംഗമാണ് ഇവര്‍. തന്റെ ഈ ചെറിയ ജീവിതത്തിനിടയില്‍ എന്തെങ്കിലുമൊക്കെ നേടാന്‍ കഴിയുന്നത് സന്തോഷകരമാണ്. തന്റെ കഥ അനേകരുടെ ഹൃദയങ്ങളെ ഊഷ്മളമാക്കുമെങ്കില്‍ അതാണ് പ്രധാനമെന്നും തന്റെ കഥ ലോകത്ത് ദുരിതം അനുഭവിക്കുന്ന അനേകര്‍ക്ക് പ്രചോദനമാകാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി മിസ് കോംഗോ യുകെ 2017 ല്‍ വിജയിച്ച ശേഷം പ്രതികരിച്ചു.

More News from this section

Subscribe by Email