topbanner
Thursday May 25th, 2017 - 1:12:am
topbanner

ഹിന്ദു മാരേജ് ബില്ലിന് പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ അംഗീകാരം നല്‍കി

Jikku Joseph
ഹിന്ദു മാരേജ് ബില്ലിന് പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ അംഗീകാരം നല്‍കി

ഇസ്‌ലമാബാദ്: ഹിന്ദു മാരേജ് ബില്ലിന് പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ അംഗീകാരം നല്‍കി.  ഇതോടെ ഹിന്ദു മാരേജ് ബില്‍ പാകിസ്താനില്‍ നിയമമായി . ഹിന്ദു മാരേജ് ആക്ട് യാഥാര്‍ഥ്യമായതോടെ ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹത്തന്റെ ഔദ്യോഗിക രേഖ ലഭിക്കും. ഇതിനൊടപ്പം ഹിന്ദു കുടുംബങ്ങളുടെ അവകാശങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് നിയമം.

2015 സെപ്തംബര്‍ 26ന് ബില്ലിന് പാകിസ്താന്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ സെനറ്റിന്റെയും അംഗീകാരം ബില്ലിന് ലഭിച്ചിരുന്നു.

പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ് ബില്ലിനെ കുറിച്ച് പറഞ്ഞു. നിയമം നിലവില്‍ വരുന്നതോടെ മതാചാര പ്രകാരമുള്ള വിവാഹങ്ങള്‍ക്ക് നിയമ പ്രാബല്യമുണ്ടാകും. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം ഓഫീസുകള്‍ തുറക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. എല്ലാ സമൂഹങ്ങളെയും പോലെ അവരും രാജ്യസ്‌നേഹമുള്ളവരാണെന്നും അവര്‍ക്ക് തുല്യഅവകാശങ്ങള്‍ നല്‍കുക എന്നത് പാക് സര്‍ക്കാറിന്റെ കടമയാണെന്നും ശരീഫ് കൂട്ടിച്ചേര്‍ത്തു.

നിയമത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അവകാശങ്ങള്‍, കോടതി വഴിയുള്ള വിവാഹമോചനം, നിയമപരവും അല്ലാത്തതുമായ വിവാഹങ്ങള്‍, വിവാഹം അസാധുവാക്കല്‍, ഭാര്യയുടെയും കുട്ടികളുടെയും സാമ്പത്തിക ഭദ്രത, ഉഭയസമ്മതത്തോടെയുള്ള വിവാഹമോചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപവരെ പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസുകള്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലാകും വിചാരണ ചെയ്യുക. വിവാഹത്തിനുള്ള പ്രായം സത്രീകള്‍ക്കും പുരഷന്‍മാര്‍ക്കും 18 വയസാണെന്നും നിയമത്തില്‍ പറയുന്നുണ്ട്.

English summary
hindu marriage bill passed in pakistan
topbanner topbanner

More News from this section

Subscribe by Email