topbanner
Sunday September 24th, 2017 - 5:34:pm
topbanner

ഹിന്ദു-ജൂത ലെസ്ബിയന്‍ വിവാഹത്തിന് യു.കെ സാക്ഷിയായി

Anju N C
ഹിന്ദു-ജൂത ലെസ്ബിയന്‍ വിവാഹത്തിന് യു.കെ സാക്ഷിയായി

ലണ്ടന്‍: 20 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇന്ത്യക്കാരിയായ കലാവതി മിസ്ത്രിയും ഇസ്രായേല്‍ വംശജ മിറിയം ജെഫേഴ്‌സണും വിവാഹിതരായി. കഴിഞ്ഞ ദിവസം ലെസ്റ്റനിലെ ഒരു പ്രമുഖ ഹോട്ടലില്‍ ഇരുവരും ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു. ഈ വിവാഹത്തിലൂടെ വ്യത്യസ്ത മതത്തില്‍പ്പെട്ടവരുടെ ആദ്യ സ്വവര്‍ഗ വിവാഹത്തിനാണ് യു.കെ സാക്ഷിയായത്.

ഒരു പരിശീലന പരിപാടിക്കിടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. വിവാഹിതരാകാനുള്ള തീരുമാനം സ്വീകരിച്ചത് കഴിഞ്ഞാഴ്ചയും. ചുവപ്പും വെള്ളയും സാരിയണിഞ്ഞും ആടയാഭരണങ്ങളും പൂക്കളും ചൂടിയെത്തിയ ഇരുവരും ചടങ്ങിനൊടുവില്‍ പരസ്പരം വരണമാല്യം അണിയിക്കുകയും പൊന്നില്‍ തീര്‍ത്ത താലി കെട്ടുകയും ചെയ്തു. ഒരേ സ്ഥാപനത്തിലായി ജോലി ചെയ്യുന്ന ഇരുവരും വിവാഹ ശേഷം മിറിയത്തിന്റെ ഇടമായ ടെക്‌സാസില്‍ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്.

Read more topics: lebian wedding, uk, hindu, jewish,
English summary
hindu and jewish women wed in uk's first interfaith lesbian
topbanner topbanner

More News from this section

Subscribe by Email