Friday December 14th, 2018 - 9:31:am
topbanner

കുവൈറ്റില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു

JB
കുവൈറ്റില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. വെള്ളം കയറിയതിനെ തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ഇന്ന് രാവിലെ 10 മണി വരെ വിമാന സര്‍വീസ് നിര്‍ത്തിവച്ചതായി വ്യോമയാന അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്സിന്റെയും വിമാനങ്ങള്‍ ദമാമിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ഖത്തറിലെ ദോഹയില്‍ ഇറക്കി.ഇന്നലെ രാത്രി കുവൈറ്റില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.

വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ളവര്‍ പുതിയ ഷെഡ്യൂള്‍ സംബന്ധിച്ച വിവരം മനസിലാക്കിവേണം വിമാനത്താവളത്തില്‍ എത്താനെന്ന് അധികൃതര്‍ അറിയിച്ചു.

 

Read more topics: heavy rain, and flood, in kuwait,
English summary
heavy rain and flood in kuwait
topbanner

More News from this section

Subscribe by Email